Don't Miss
Home / Business Agri / കാര്‍ഷികരംഗത്തെ കീടാക്രമണവും മണ്ണിന്‍റെ ഗുണവും പഠിക്കാന്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ കണ്ടു പഠിച്ചു

കാര്‍ഷികരംഗത്തെ കീടാക്രമണവും മണ്ണിന്‍റെ ഗുണവും പഠിക്കാന്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ കണ്ടു പഠിച്ചു

കാര്‍ഷിക രംഗത്ത് പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കൃഷി വകുപ്പ് ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിച്ചു. നെല്‍കൃഷിക്കുണ്ടാകുന്ന  നാശം, കീടാക്രമണം, മണ്ണിന്‍റെ ഗുണമേന്മാ പരിശോധന തുടങ്ങിയവയും ഈ സാങ്കേതികവിദ്യയിലൂടെ വളരെ വേഗം പഠിക്കാന്‍ കഴിയും. ഹെലിക്യാം ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം.

ഐ.ഐ.ടി ചെന്നൈ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജി ഉള്‍പ്പെടെ ഇന്ത്യയിലെ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.അതിന്‍റെ പരീക്ഷണം മെത്രാന്‍ കായലിലും കുട്ടനാടന്‍ പ്രദേശങ്ങളിലുംനടത്തിക്കഴിഞ്ഞതായി കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പഠഞ്ഞു.  തൃശൂര്‍, പൊന്നാനി, വട്ടവട, കാന്തളൂര്‍, അട്ടപ്പാടി എന്നിവിടങ്ങളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനങ്ങള്‍ ഉടന്‍ നടപ്പാക്കും.

About admin

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

കളയില്‍ നിന്നും മോചനം നേടാന്‍ തൈകള്‍ പ്ലാസ്റ്റിക്ക് പാത്തികളില്‍ നട്ടുപിടിപ്പിക്കല്‍ വ്യാപകമായി

പട്ടഞ്ചേരി : കളയില്‍നിന്നും മോചനം നേടാന്‍ തൈകള്‍ പ്ലാസ്റ്റിക്ക് പാത്തികളില്‍ നട്ടുപിടിപ്പിക്കല്‍ വ്യാപകമായി. കൊടുവായൂര്‍, പുതുനഗരം, ...