കൃഷിയും ടൂറിസവും സംയോജിപ്പിച്ചു സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍

കേരളത്തിലെ ടൂറിസം മേഖലയില്‍ പുതിയ മാറ്റത്തിന് തുടക്കമിട്ട് സര്‍ക്കാരിന്‍റെ പദ്ധതി വരുന്നു. നീര പാര്‍ക്കിനു പിന്നാലെ ചെറുകിട കര്‍ഷകരെ ഒപ്പം നിര്‍ത്തുന്ന ഫാം ടൂറിസത്തിന്‍റെ പുതിയ പദ്ധതിക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ നടത്തുന്ന ഉത്തരവാദിത്ത ടൂറിസത്തിന്‍റെ വിജയമാണ് പുതിയ പദ്ധതികളിലേക്ക് തിരിയാണ് പ്രേരണയായിരിക്കുന്നത്. കേരള ടൂറിസം ഡെവലപ്മെന്‍റ് സൊസൈറ്റിയാണ് (കെടിഡിഎസ്) കൃഷിയും ടൂറിസവും സംയോജിപ്പിച്ചു സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍ ആരംഭിക്കുന്നത്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലായി 20 സ്ഥലങ്ങളിലാണ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അഗ്രി ടൂറിസം സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത്.

ഓരോ വര്‍ഷാരംഭത്തിലും കര്‍ഷകനു ലഭിക്കേണ്ട തുക അതതു ബാങ്കുകളില്‍ നിക്ഷേപിക്കും. കൃഷി ചെയ്തു വിജയിപ്പിക്കുന്നവരുടെ വായ്പയിലേക്ക് ഓരോ വര്‍ഷാവസാനവും ബാങ്ക് ഈ തുക വരവുവയ്ക്കുകയും അഞ്ചുവര്‍ഷം കൊണ്ടു വായ്പയ്ക്കു തുല്യമായ തുക തിരിച്ചു ലഭിക്കുകയും ചെയ്യും.വീടിനോടു ചേര്‍ന്ന് ആവശ്യമായ എല്ലാ ഭക്ഷ്യവസ്തുക്കളും ഉത്പാദിപ്പിക്കുകയും ഇവിടങ്ങളില്‍ വിനോദ സഞ്ചാരികളെ താമസിപ്പിക്കാനുള്ള സൗകര്യം കൂടി ഏര്‍പ്പെടുത്തുകയും ചെയ്യുന്നതോടെ കൃഷി നിലനിര്‍ത്തി ടൂറിസം രംഗത്തും സാമ്ബത്തിക നേട്ടം കണ്ടെത്താന്‍ ഓരോ കുടുംബത്തിനും കഴിയും.ഓരോ വില്ലെജിലും 60 അംഗങ്ങളെ ഉള്‍പ്പെടുത്തി ജൈവപച്ചക്കറിക്കൃഷി, മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണം, ടൂറിസം, വികസനം എന്നിവ നടപ്പാക്കും. ഓരോ വില്ലെജിലും തെരഞ്ഞെടുക്കപ്പെടുന്ന 60 പേര്‍ക്കു ആദ്യഘട്ടത്തില്‍ വീടിനോടു ചേര്‍ന്നു ജൈവകൃഷി ആരംഭിക്കുന്നതിനു പരിശീലനം നല്‍കും. കൃഷിക്ക് ആവശ്യമായ വസ്തുക്കള്‍ കെടിഡിഎസ് യഥാസമയം കര്‍ഷകരില്‍ എത്തിക്കും. ഇതിനായി ഓരോ വില്ലെജിലും മുഴുവന്‍ സമയ സെക്രട്ടറിയെ നിയമിക്കും. കൃത്യമായി കൃഷി ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം കൊണ്ട് ആദ്യത്തെ മുടക്കു മുതല്‍ കെടിഡിഎസ് തിരിച്ചു നല്‍കും.

സ്റ്റാര്‍ട്ടപ്പ് വില്ലെജിനോടു ചേര്‍ന്ന് ആഗ്രി പാര്‍ക്കുകളും ആരംഭിക്കും. ഇതിലൂടെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനും സാധിക്കും. കൃഷിക്ക് ആവശ്യമായ വായ്പ നല്‍കാന്‍ രണ്ടു ജില്ലകളിലുമായി 20 സഹകരണ ബാങ്കുകള്‍ സന്നദ്ധമായിട്ടുണ്ട്. വായ്പ ആവശ്യമുള്ളവര്‍ അതതു സഹകരണ ബാങ്കുകളില്‍ പേരു രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു…

Leave a Reply

Your email address will not be published. Required fields are marked *

*