Author Archives: admin

Magazine

<div data-configid=”32003520/63500259″ style=”width:400px; height:300px;” class=”issuuembed”></div> <script type=”text/javascript” src=”//e.issuu.com/embed.js” async=”true”></script>

Read More »

സണ്‍റൂഫ് മാതൃകയിലുള്ള സ്റ്റാര്‍ട്ടപ്പിന് കേരളത്തില്‍ വിജയസാധ്യതയേറെ

solar-energy-powers-cleantech-startup-zunroofs-success

വര്‍ധിച്ചുവരുന്ന കറന്റ് ചാര്‍ജ്, ഇടയ്ക്കിടെയുള്ള വൈദ്യുതി തടസം. രണ്ടിനും പരിഹാരമാണ് സോളാര്‍ എനര്‍ജി. നമ്മുടെ രാജ്യത്താണെങ്കില്‍ വെയില്‍ ധാരാളം കിട്ടാനുമുണ്ട്. സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനും അതിന്റെ സബ്സിഡി നേടിയെടുക്കുന്നതിനുള്ള നടപടിക്രമങ്ങളുമാണ് പലരെയും സോളാറില്‍ നിന്ന് അകറ്റുന്നത്. ഈ യാഥാര്‍ഥ്യം മനസിലാക്കി അതിനു ഉചിതമായ പരിഹാരം അവതരിപ്പിച്ച് വിജയം നേടിയിരിക്കുകയാണ് സണ്‍റൂഫ് എന്ന സ്റ്റാര്‍ട്ടപ്പ്. സോളാര്‍ പാനല്‍ ഉറപ്പിച്ച് വീട് വൈദ്യുതീകരിക്കുന്ന ജോലി വേഗത്തില്‍ ചെയ്തുകൊടുത്താണ് ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ സണ്‍റൂഫ് വിജയരഥത്തിലേറിയത്. ആവശ്യക്കാരന്‍ ഓണ്‍ലൈനിലൂടെയോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ സണ്‍റൂഫുമായി ബന്ധപ്പെടുകയേ വേണ്ടൂ. സബ്സിഡി ലഭ്യമാക്കാനുള്ള ...

Read More »

പലരും പരാജയപ്പെട്ടു; പക്ഷേ ‘നൗ ഡെലിവറി’ തോറ്റില്ല, കച്ചവടക്കാരുടെ സാധനങ്ങള്‍ എത്തിച്ചുകൊടുത്ത് വിജയിച്ചു!

ഹൈപ്പര്‍ ലോക്കല്‍ ഡെലിവെറി മേഖലയില്‍ വളര്‍ച്ച പ്രാപിച്ച സംരംഭങ്ങളേക്കാള്‍ കൂടുതല്‍ പരാജയപ്പെട്ടിട്ടുണ്ട്. 2016-ല്‍ ഈ മേഖയില്‍ ഇരുപതോളം സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നു. മിക്കതും അടച്ചുപൂട്ടപ്പെടുകയോ ജപ്തി ചെയ്യപ്പെടുകയോ ചെയ്തു. മുന്‍ ഇന്റര്‍നെറ്റ് പ്രൊഫഷണലുകളായ വിവേക് പാണ്ഡെയും(37) ഭാരത് ഖന്ദേല്‍വാളും(35) ഈ രംഗത്ത് സംരഭം തുടങ്ങാന്‍ തീരുമാനിച്ചത് ജാഗ്രതയോടെയായിരുന്നു. വിദൂര സ്ഥലങ്ങളില്‍പോലും സാധനങ്ങള്‍ എത്തിക്കുന്നതിനായി ഫ്‌ളിപ്കാര്‍ട്ട് ഉണ്ടാക്കിയെടുത്ത ശൃംഖലയുടെ പ്രധാന്യത്തെക്കുറിത്ത് ഇവിടെ ജോലി ചെയ്തിരുന്ന വിവേക് മനസിലാക്കിയിരുന്നു. ഇതേകാര്യം ഓഫ്‌ലൈന്‍ ചില്ലറ കച്ചവടക്കാര്‍ക്കും ലഭ്യമാകണമെന്ന് ഇദ്ദേഹം ചിന്തിച്ചു. അങ്ങനെയാണ് 2016 ജനുവരിയില്‍ ഡല്‍ഹിയിലെ നോയിഡയില്‍ ‘നൗ ഡെലിവറി ...

Read More »

മാംഗല്യം ഗംഭീരമാക്കുന്ന ചില സ്റ്റാര്‍ട്ടപ്പുകള്‍

എല്ലാവരുടെ ജീവിതത്തിലും വളരെ പ്രത്യേകതകളുള്ള ദിവസമായിരിക്കും വിവാഹനദിനം. ആ ദിവസം അവിസ്മരണീയമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യാറുണ്ട്. അല്‍പം തളര്‍ച്ചയും സമ്മര്‍ദവും കൂടിയുണ്ടാകും കല്യാണദിവസം. ഇന്ത്യയിലെ വിവാഹ കമ്പോളത്തിന് ഒരുലക്ഷം കോടി രൂപ മൂല്യമുണ്ട്. അത് ഓരോ വര്‍ഷവും 25 ശതമാനം വര്‍ധിക്കുന്നു. ഈ മേഖലയില്‍ ഇന്ന് ധാരാളം സ്റ്റാര്‍ട്ടപ്പകളും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ കല്യാണം നടത്തണമെങ്കില്‍ ശരാശരി ചെലവ് അഞ്ചുലക്ഷത്തിനും അഞ്ചുകോടിക്കും ഇടയിലാണ്. തങ്ങളുടെ കല്യാണം സവിശേഷതകള്‍ നിറഞ്ഞതായിരിക്കണമെന്ന് യുവാക്കള്‍ നിര്‍ബന്ധം പിടിക്കാറുണ്ട്. കല്യാണം നടക്കുന്ന ഇടം മുതല്‍ ഷോപ്പിംഗ്, ഭക്ഷണം, ഫോട്ടോഗ്രാഫി എല്ലാം കുറ്റമറ്റതായിരിക്കണമെന്ന് ...

Read More »

ഭാവിയിലേക്ക് കൈപിടിക്കും ഭവിഷ്യ

ഒരു വ്യക്തിയുടെ വിദ്യാഭ്യാസകാലഘട്ടം വലിയ പ്ലാനിങ്ങുകളില്ലാതെ കടന്നു പോകുന്നത് പ്ലസ്ടൂ വരെയായിരിക്കും. എന്നാല്‍ പ്ലസ്ടൂ കഴിഞ്ഞാല്‍ ഇനി എന്ത് എന്ന ചോദ്യം അവരെ പിന്തുടര്‍ന്നു കൊണ്ടിരിക്കും. മറ്റുള്ളവരുടെ നൂറ് നൂറ് അഭിപ്രായങ്ങള്‍ക്ക് മുന്നില്‍ കരിയര്‍ കൈവിട്ട് പോയ നിരവധി പേരുണ്ടെന്നത് സങ്കടപ്പെടുത്തുന്ന സത്യമാണ്. അല്ലെങ്കില്‍ അച്ഛന്റെയോ അമ്മയുടേയോ സഹോദരങ്ങളുടേയോ ബന്ധുക്കളുടേയോ ഗുരുനാഥന്‍മാരുടേയോ നിര്‍ബന്ധത്തിനു വഴങ്ങി സ്വന്തം ഇഷ്ടം ബലി നല്‍കിയവരും ഒട്ടും കുറവല്ല. മനസ്സിനിണങ്ങിയ അല്ലെങ്കില്‍ തങ്ങളുടെ കഴിവിനനുസരിച്ചൊരു കരിയര്‍ തിരഞ്ഞെടുക്കാന്‍  നല്ലൊരു വഴികാട്ടിയായി മുന്നിലെത്തുകയാണ് ഫിനിഷിംങ് സ്‌കൂളായ ‘ഭവിഷ്യ ട്രെയ്‌നിങ് സെന്റര്‍’. അക്കൗണ്ടിംഗ്, ...

Read More »

കാല്‍പനിക സൗന്ദര്യത്തിന്റെ സംരംഭത്തിളക്കം

ഒരു കാലഘട്ടത്തിന്റെ കാഴ്ചപ്പാടുകള്‍ക്കപ്പുറത്തേക്ക് ആശയങ്ങള്‍ കൊണ്ട് കടന്നുചെന്ന് അവ നടപ്പിലാക്കിയതിലൂടെയാണ് എലിസബത്ത് ചാക്കോ എന്ന പേര് ശ്രദ്ധിക്കപ്പെടുന്നത്. എഴുപതുകളുടെ അവസാനത്തില്‍ കൊച്ചിയുടെ മണ്ണില്‍ ബ്യൂട്ടി പാര്‍ലര്‍ എന്ന നവ സംരംഭക മേഖലയ്ക്ക് തന്നെ തുടക്കം കുറിച്ച അവര്‍ പില്‍ക്കാലത്ത് തിരുത്തിയെഴുതിയത് സംരംഭക കേരളത്തിന്റെ ചരിത്രം തന്നെയായിരുന്നു. ഇന്ന് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വരുമാനമെത്തിക്കുന്ന വന്‍ വ്യവസായമായി മാറിയ ബ്യൂട്ടി പാര്‍ലറുകളെ കേരളത്തില്‍ അവതരിപ്പിച്ച് ഇന്നും രംഗത്തെ മുന്‍നിര സേവനദാതാക്കളായി തുടരുന്ന അവര്‍ മികവിന്റെ കരുത്തില്‍ ആ പേര് ഉറപ്പിക്കുകയായിരുന്നു; കല്‍പന. കല്‍പന ഇന്റര്‍നാഷണല്‍ എന്ന പേര് ...

Read More »

സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍ കോട്ടയം ഗ്രാന്‍ഡ് കോളേജ്

വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി എന്നും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്ന കോട്ടയത്തെ ഗ്രാന്‍ഡ് കോളേജ് സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍. പാരലല്‍ കോളേജുകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഗ്രാന്‍ഡ് കോളേജിന്റെ സമ്പത്ത് ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്ന ശിഷ്യഗണങ്ങള്‍ ആണ്. ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള ശിഷ്യസമ്പത്തിലാണ് ഗ്രാന്‍ഡ് കോളേജ് അഭിമാനം കൊള്ളുന്നത്. പഠനം നേര്‍വഴിയില്‍ ഗ്രാന്‍ഡ് കോളേജ് വിദ്യാസമ്പന്നരായ വിദ്യാര്‍ത്ഥികളെ രൂപ കല്‍പ്പന ചെയ്യുക മാത്രമല്ല ചെയ്യുന്നത്. ഇവിടെ വരുന്ന ഓരോ വിദ്യാര്‍ത്ഥികളും കൈമുതലാക്കുന്ന മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. -ചിട്ടയോടുകൂടിയ അദ്ധ്യയനം -വിദ്യാര്‍ത്ഥി  സൗഹൃദ അന്തരീക്ഷം -കുട്ടികളുടെ സമഗ്രമായ ...

Read More »

ആമസോണിനെയും ഫ്ലിപ്കാര്‍ട്ടിനെയും പറ്റിക്കുന്നവര്‍ ചെയ്യുന്ന കാര്യങ്ങള്‍

ഓണ്‍‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ ഉപഭോക്താക്കളെ പറ്റിച്ച നിരവധി സംഭവങ്ങള്‍ മാധ്യമങ്ങളിലൂടെ നമ്മള്‍ അറിയാറുണ്ട്. പക്ഷേ ഉപഭോക്താക്കളുടെ തട്ടിപ്പിന് ഇ കൊമേഴ്സ് സൈറ്റുകള്‍ വിധേയരാകുന്നുണ്ടോ? തീര്‍ച്ചയായും. അതും വന്‍കിട രീതിയില്‍ തന്നെ. ഇന്ത്യൻ ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ടിനെ ഒരു വര്‍ഷത്തില്‍ താഴെ കാലം കൊണ്ട് ഒരു കൂട്ടം ഉപഭോക്താക്കള്‍ പറ്റിച്ചെടുത്തത് 1.56 കോടി രൂപയാണ്. ആമസോണില്‍ നിന്ന് 12 ലക്ഷം ഡോളര്‍ ( ഏകദേശം 8.18 കോടി രൂപ) തട്ടിയെടുത്തതിന് യുഎസിലെ ഇന്ത്യാനയില്‍ നിന്നുള്ള ദമ്പതികളെ ആറ് വര്‍ഷത്തെ തടവിനു വിധിച്ച സംഭവവും അടുത്തകാലത്തുണ്ടായി. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ...

Read More »

ജാക് മായെ മറികടന്നു; ഏഷ്യയിലെ ഏറ്റവും വലിയ അതിസമ്പന്നനായി മുകേഷ് അംബാനി

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനായ ജാക്മായെ മായെ മറികടന്ന് ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ ഓഹരിവില വെള്ളിയാഴ്ച റിക്കോഡ് നിലവാരമായ 1,100 രൂപയില്‍ എത്തിയതോടെയാണിത്. ഇതോടെ അംബാനിയുടെ ആസ്തി 44.3 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു. ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനി ആലിബാബയുടെ സ്ഥാപകനായ ജാക് മായുടെ ആസ്തി 44 ബില്യണ്‍ ഡോളറിലാണ് നില്‍ക്കുന്നത്. ബ്ലൂം ബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Read More »

മൂന്നുവര്‍ഷത്തിനുള്ളില്‍ രണ്ടു സ്റ്റാര്‍ട്ടപ്പുകള്‍; ആദ്യത്തേത്ത് ആദ്യമാസം തന്നെ വിജയം, പത്രം വിറ്റുനടന്നിരുന്ന പിള്ളേരുടെ സംരംഭകവിജയം!

മൂന്നുവര്‍ഷത്തിനുള്ളില്‍ ഐടി, ഇ-കൊമേഴ്‌സ് രംഗത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്ന രണ്ടു സ്റ്റാര്‍ട്ടപ്പുകള്‍. ജീവിതത്തില്‍ കാല്‍ നൂറ്റാണ്ട് പിന്നിടുന്നതിനു മുമ്പു ഇന്‍ഡോര്‍ സ്വദേശികളായ അക്ഷയ് ചൗഹാനും(26) കപില്‍ കര്‍ദയും(25) എത്തിപ്പിടിച്ച ഈ നേട്ടം ചെറുതല്ല. ഇന്‍ഡോര്‍ ആസ്ഥാനമാക്കി തന്നെയാണ് എന്‍ജിനിയര്‍ മാസ്റ്റര്‍, മഹാകാല്‍ സ്‌റ്റോര്‍സ് എന്നീ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നതും. പഠിക്കാന്‍വേണ്ടി  ന്യൂസ് പേപ്പര്‍ ബോയ്  ചെറുപ്പകാലത്ത് ഇരുവരുടെയും കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയൊന്നും വലിയ മെച്ചമായിരുന്നില്ല. അതുകൊണ്ടുതന്നെ 11, 12 ക്ലാസുകളില്‍ പഠിക്കുമ്പോള്‍ ട്യൂഷന്‍ ഫീസ് കണ്ടെത്താന്‍ വീടുകള്‍തോറും പത്രം വില്‍ക്കേണ്ടി വന്നു ഇവര്‍ക്ക്. പ്ലസ്ടു കഴിഞ്ഞ് എന്‍ജിനിയറിംഗ് ...

Read More »