Home / A Slider / ഇന്നോവ ക്രിസ്റ്റയെ തിരികെ വിളിച്ചു

ഇന്നോവ ക്രിസ്റ്റയെ തിരികെ വിളിച്ചു

in A Slider, Business Auto July 11, 2018 0 113 Views

ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളെ ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ തിരിച്ചുവിളിച്ചു. ഫ്യുവല്‍ ഹോസിന്റെ തകരാര്‍ പരിഹരിക്കുന്നതിനായാണ് തിരിച്ചുവിളി. 2628 വാഹനങ്ങള്‍ക്കാണ് ഇത് ബാധകം. സുരക്ഷയും ഗുണമേന്മയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതെന്ന് ടൊയോട്ടയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്നതും 2016 ജൂലൈ 18 നും 2018 മാര്‍ച്ച് 22 നും ഇടയില്‍ നിര്‍മിച്ചതുമായ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ക്കാണ് തകരാറുള്ളതായി കമ്പനി കണ്ടെത്തിയത്. തകരാറുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി വിവരം ധരിപ്പിച്ച് ,അവരുടെ തൊട്ടടുത്തുള്ള സര്‍വീസ് സെന്ററില്‍ വച്ച് സൌജന്യമായി തകരാര്‍ പരിഹരിച്ചുനല്‍കും. ഈ വര്‍ഷം രണ്ടാം വട്ടമാണ് ടൊയോട്ട തിരിച്ചുവിളി നടത്തുന്നത്. വയറിങ് തകരാറുമായി ബന്ധപ്പെട്ട് മേയ് മാസം ഇന്നോവ ക്രിസ്റ്റയെ കമ്പനി തിരിച്ചുവിളിച്ചിരുന്നു..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...

Chris Carson Womens Jersey