ഉത്പാദനം 10,000 തികച്ച് ഇസൂസു മോട്ടോഴ്സ്

ജപ്പാന്‍ കമ്പനി ഇസൂസു ഇന്ത്യയിലെ സ്വന്തം പ്ലാന്റില്‍ നിര്‍മിച്ച വാഹനങ്ങളുടെ എണ്ണം പതിനായിരം തികഞ്ഞു. ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലെ പ്ലാന്റില്‍ നിന്ന് പതിനായിരാമത്തെ വാഹനമായി പുറത്തിറങ്ങിയത് ഡി മാക്സ് വി ക്രോസ് മോഡലാണ്. ഇസൂസു മോട്ടോഴ്സ് ഇന്ത്യ 2016 ഏപ്രിലില്‍ ആരംഭിച്ച വാഹനനിര്‍മാണശാലയില്‍ നിലവില്‍ ഡി മാക്സ് വി ക്രോസ് , എംയുഎക്സ് , ഡി മാക്സ് എസ് ക്യാബ് , റെഗുലര്‍ ക്യാബ് എന്നീ മോഡലുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
ഇസൂസു മോട്ടോഴ്സ് ഇന്ത്യയില്‍ വില്‍പ്പന നടത്തിയ വാഹനങ്ങളുടെ എണ്ണം ഈ വര്‍ഷം മാര്‍ച്ചില്‍ പതിനായിരം തികഞ്ഞിരുന്നു. 2016 തുടക്കത്തില്‍ ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ നിര്‍മാണശാലയിലാണ് ഇസൂസു വാഹനങ്ങള്‍ നിര്‍മിച്ചിരുന്നത്. 2016 ഏപ്രിലില്‍ വി ക്രോസ് മോഡലിനെ പുറത്തിറക്കിക്കൊണ്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവാണ് ശ്രീസിറ്റി പ്ലാന്റ് ഉത്ഘാടനം ചെയ്തത്. ഈ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ നിലവില്‍ നേപ്പാള്‍ , ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *

*