ഏറ്റവും ഭാരം കുറഞ്ഞ, മടക്കാവുന്ന ഇ-ബൈക്ക്

ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞതും മടക്കിവയ്ക്കാവുന്നതുമായ ഇ ബൈക്ക് പുറത്തിറക്കിയിരിക്കുകയാണ് ബ്രിട്ടീഷ് സൈക്കിള്‍ നിര്‍മാതാക്കളായ ഹമ്മിങ് ബേഡ്. വെറും 10.3 കിലോഗ്രാമേയുള്ളൂ ഭാരം. നഗരങ്ങളിലെ ഉപയോഗത്തിന് യോജ്യമാം വിധം രൂപകല്‍പ്പന ചെയ്ത ഹമ്മിങ്ബേഡ് ഇലക്ട്രിക് എന്ന ഇ ബൈക്കിന് 250 വാട്ട്സ് മോട്ടോറാണ് ഉപയോഗിക്കുന്നത്.
160 വാട്ട് അവര്‍ ശേഷിയുള്ള ലിതിയം അയോണ്‍ ബാറ്ററിയിലെ ഊര്‍ജം ഉപയോഗിച്ചാണ് മോട്ടോറിന്റെ പ്രവര്‍ത്തനം. മണിക്കൂറില്‍ 25 കിലോമീറ്റര്‍ വരെ വേഗമെടുക്കാന്‍ ഈ-ബൈക്കിനു കഴിയും. ഒറ്റ ചാര്‍ജിങ്ങില്‍ മുപ്പതിലേറെ കിലോമീറ്റര്‍ സഞ്ചരിക്കാനാവും.
ബ്ലൂടൂത്ത് കണക്ടിവിറ്റി ഹമ്മിങ്ബേഡ് ഇലക്ട്രിക്കിനുണ്ട്. റൈഡറുടെ സ്മാര്‍ട്ട്ഫോണിനെ ഇ ബൈക്കുമായ ബ്ലൂടൂത്ത് മുഖേന ബന്ധിപ്പിക്കാം. ഫോണിലെ ബൈട്രൈഡ് എന്ന ആപ്ലിക്കേഷനിലൂടെ ഇ ബൈക്കിന്റെ പിന്നിലെ വീല്‍ ലോക്ക് ചെയ്യാനും ബൈക്കിനായി പ്രത്യേകം തയ്യാറാക്കിയ നാവിഗേഷനെടുക്കാനുമൊക്കെ കഴിയും.ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ രണ്ടര മണിക്കൂര്‍ സമയം മതി. അതുകൊണ്ടുതന്നെ എക്സ്‍ട്രാ ബാറ്ററി കയ്യില്‍ കരുതേണ്ടതില്ല.
ഹമ്മിങ്ബേഡ് ഇ ബൈക്കിന്റെ വേഗം മണിക്കൂറില്‍ എട്ട് കിലോമീറ്റര്‍ കടക്കുമ്പോള്‍ പെഡല്‍ മൂന്നു വട്ടം തുടര്‍ച്ചയായി കറക്കിയാല്‍ മതി ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍. ഉപയോഗം കഴിഞ്ഞാല്‍ ഇ-ബൈക്ക് മടക്കിയെടുത്ത് സുരക്ഷിതമായി വയ്ക്കാം..

Leave a Reply

Your email address will not be published. Required fields are marked *

*