പുതിയ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനുള്ള നിബന്ധനകളിൽ ഭേദഗതിയുമായി സുപ്രീംകോടതി

പുതിയ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനു പുതിയ നിബന്ധനയുമായി സുപ്രീംകോടതി. തേഡ്പാർട്ടി ഇൻഷ്വറൻസ് സംബന്ധിച്ചാണ് പുതിയ നിർദ്ദേശം. തേഡ്പാർട്ടി ഇൻഷ്വറൻസ് രണ്ടു വർഷത്തേക്ക് എടുക്കാതെ ഫോർ വീലറും അഞ്ചു വർഷത്തേക്ക് എടുക്കാതെ ടൂ വീലറും വിൽക്കാൻ പാടില്ലെന്നു വാഹന കന്പനികളോടു സുപ്രീംകോടതി പറഞ്ഞു. സെപ്റ്റംബർ ഒന്നിന് ഈ നിബന്ധന പ്രാബല്യത്തിലാകും.

നിലവിലുള്ള തേഡ് പാർട്ടി ഇൻഷ്വറൻസ് വ്യവസ്ഥകൾ തൃപ്തികരമല്ലാത്തതിനാൽ പുതിയ നിർബന്ധിത പോളിസികൾക്കു രൂപം നല്കാനും നിർദേശിച്ചു. ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) വേണം ഇതു രൂപപ്പെടുത്താൻ.

കാറുകൾക്കു മൂന്നു വർഷത്തേക്കും ടൂവീലറുകൾക്ക് അഞ്ചു വർഷത്തേക്കുമുള്ള തേഡ് പാർട്ടി ഇൻഷ്വറൻസ് പോളിസികളാണു രൂപപ്പെടുത്തേണ്ടത്. വാഹനവില്പനയുടെയും രജിസ്ട്രേഷന്‍റെയും സമയത്ത് ഇൻഷ്വറൻസ് ഉണ്ടായിരിക്കണം. കോംപ്രിഹെൻസീവ് പോളിസികളിൽ മാറ്റമൊന്നും നിർദേശിച്ചിട്ടില്ല.

റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീംകോടതി കമ്മിറ്റിയുടെ ശിപാർശ അംഗീകരിച്ചാണു കോടതിയുടെ തീരുമാനം. റോഡിലെ കുഴികളിൽ വീണു മരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കു ധനസഹായം നല്കുന്ന കാര്യം പരിഗണിക്കാൻ കമ്മിറ്റിയോടു കോടതി ആവശ്യപ്പെട്ടു..

Leave a Reply

Your email address will not be published. Required fields are marked *

*