ബജാജ് ഹസ്ക്വാന ബൈക്കുകളുമായി എത്തുന്നു

പെര്‍ഫോമന്‍സ് ബൈക്ക് വിപണിയില്‍ പിടിമുറുക്കുകയാണ് ബജാജ് ഓട്ടോ. കെടിഎം ബൈക്കുകള്‍ക്ക് സമാനമായ പെര്‍ഫോമന്‍സുള്ള ഹസ്ക്വാന(Husqvarna) ബൈക്കുകളെ പുറത്തിറക്കാനാണ് കമ്പനിയുടെ പുതിയ നീക്കം. സ്വീഡനില്‍ ജന്മമെടുത്ത ഹസ്ക്വാന ബ്രാന്‍ഡിലുള്ള സ്വാര്‍ട്ട്പിലെന്‍ 401, വിറ്റ്പിലെന്‍ 401 എന്നീ മോഡലുകളെ അടുത്തവര്‍ഷം തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ബജാജ് അവതരിപ്പിക്കും.

1903 മുതല്‍ ഇരുചക്രവാഹനനിര്‍മാണരംഗത്തുള്ള കമ്പനിയാണ് ഹസ്ക്വാന. ഇതുവരെയയുള്ള കാലത്തിനിടെ കമ്പനിയുടെ ഉടസ്ഥാവകാശം പല കൈ മറിഞ്ഞിട്ടുണ്ട്. 2013 മുതല്‍ ഓസ്ട്രിയന്‍ കമ്പനി കെടിഎമ്മിനു കൈവശമാണ് ഈ സ്വീഡിഷ് ബ്രാന്‍ഡ്. ബിഎംഡബ്ല്യുവില്‍ നിന്നാണ് ഹസ്ക്വാനയെ കെടിഎം സ്വന്തമാക്കിയത്. അതിനുശേഷം പുറത്തിറക്കിയ മോഡലുകളാണ് സ്വാര്‍ട്ട്പിലെന്‍ 401ളം വിറ്റ്പിലെന്‍ 401 ളം. കെടിഎം 390 ന്റെ എന്‍ജിന്‍ അടക്കമുള്ള ഘടകങ്ങള്‍ ഉപയോഗിക്കുന്ന ഈ മോഡലുകളെ യഥാക്രമം ബ്ലാക്ക് ആരോ, വൈറ്റ് ആരോ എന്നു വിളിക്കുന്നു. രൂപഘടയില്‍ പക്ഷേ കെടിഎം 390 ഡ്യൂക്കുമായി യാതൊരു സാമ്യവുമില്ല.
കഫേ റേസര്‍ സ്റ്റൈലിങ്ങാണ് വിറ്റ്പിലെന്‍ 401 നെങ്കില്‍ സ്ക്രാംബര്‍ സ്റ്റൈലിങ്ങാണ് സ്വാര്‍ട്ട്പിലെന്‍ 401.രണ്ടിനും കെടിഎമ്മിന്റെ 373 സിസി , സിംഗിള്‍ സിലിണ്ടര്‍ , ലിക്വിഡ് കൂള്‍ഡ് എന്‍ജിനും ട്രെല്ലിസ് ഫ്രെയിമും ആണ് ഉപയോഗിക്കുന്നത്. മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും ഹസ്ക്വാന ബൈക്കുകളുടെ വില. കെടിഎം ബ്രാന്‍ഡിനു മുകളിലായിരിക്കും ഹസ്ക്വാന ബ്രാന്‍ഡിനു സ്ഥാനം.
യുകെയില്‍ നിന്നുള്ള ട്രയംഫ് മോട്ടോര്‍സൈക്കിളുമായി ചേര്‍ന്ന് 350-500 സിസി ബൈക്കുകള്‍ പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങളും ബജാജ് ഓട്ടോ നടത്തുന്നുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *

*