മഹീന്ദ്ര റോക്സറിനെതിരെ ഫിയറ്റ് ക്രൈസ്‍ലര്‍

മഹീന്ദ്ര യുഎസ് വിപണിയില്‍ അവതരിപ്പിച്ച ഓഫ് റോഡ് വാഹനമായ റോക്സറിനെതിരെ ഫിയറ്റ് ക്രൈസ്‍ലര്‍ രംഗത്തെത്തി. അവര്‍ നിര്‍മിച്ച പഴയകാല ജീപ്പുമായി റോക്‌സറിനു സാമ്യമുണ്ടെന്നു കാണിച്ച് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനില്‍ പരാതി കൊടുത്തിരിക്കുകയാണ് അമേരിക്കന്‍ വാഹനനിര്‍മാതാക്കള്‍ . ജീപ്പിന്റെ ജന്മനാടായ അമേരിക്കയില്‍ ഇത്തരമൊരു നിയമയുദ്ധം ഉണ്ടായേക്കുമെന്നുള്ള ധാരണയില്‍ പലമാറ്റങ്ങളും വരുത്തിയാണ് റോക്‌സറിനെ മഹീന്ദ്ര പുറത്തിറക്കിയത്.

ഇന്ത്യയില്‍ മഹീന്ദ്രയുടെ ജനപ്രീതി നേടിയ മോഡലായ ഥാറിനെ അടിസ്ഥാനമാക്കിയാണ് റോക്‌സറിനെ നിര്‍മിച്ചിരിക്കുന്നത്. മിഷിഗണിലെ റോക്സര്‍ നിര്‍ണാശാലയ്ക്കായി 60 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്ന് നവംബറില്‍ മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. 2020 ഓടെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കാനായിരുന്നു തീരുമാനം. നിലവില്‍ 670 ജീവനക്കാരാണ് റോക്‌സര്‍ പ്ലാന്റിലുള്ളത്.

.

Leave a Reply

Your email address will not be published. Required fields are marked *

*