വിറ്റഴിയാതെ ക്യാപ്ച്ചര്‍; രണ്ട് ലക്ഷം രൂപയുടെ വിലക്കുറവുമായി റെനോ

റെനോ പുറത്തിറക്കിയ എസ്‌യുവിയായ ക്യാപ്ച്ചര്‍ വാങ്ങാനാളില്ലാതെ ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ മോഡലുകള്‍ മുതല്‍ ഷോറൂമുകളില്‍ കിടക്കുകയാണ്. ഇതോടെ വാഹനത്തിന് വന്‍ വിലക്കുറവ് ഏര്‍പ്പെടുത്തി വില്പന നടത്താനാണ് റെനോ തയ്യാറെടുക്കുന്നത്. 2017 മോഡലുകളില്‍ രണ്ട് ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിക്കൊണ്ടാണ് റെനോ പഴയ യൂണിറ്റുകള്‍ വിറ്റഴിക്കുന്നത്. ഇതോടെ ക്യാപ്ച്ചര്‍ എട്ട് ലക്ഷം രൂപയ്ക്ക് ലഭ്യമാകും. വിപണിയിലെത്തിയ സമയത്ത് 9.99 ലക്ഷം രൂപയായിരുന്നു ക്യാപ്ച്ചറിന്റെ പ്രാരംഭ വില.

1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 106 bhp കരുത്തും 140 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 1.5 ലിറ്റര്‍ K9K ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് 108 bhp കരുത്തും 248 Nm torque ഉം സൃഷ്ടിക്കാനാവും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡീസല്‍ പതിപ്പിലുള്ളത്..

Leave a Reply

Your email address will not be published. Required fields are marked *

*