ഹ്യുണ്ടായി ഇയോണിനു വിടപറയാന്‍ നേരം അടുത്തു

ചെറു ഹാച്ച്ബാക്കായ ഇയോണിന്റെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഒരുങ്ങുന്നു. ഇന്ത്യന്‍ വിപണിയിയില്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായിയുടെ ഏറ്റവും വിലക്കുറവുള്ള മോഡലായ ഇയോണിനെ ഡിസംബര്‍ അവസാനത്തോടെ കമ്പനി പിന്‍വലിക്കും.പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഇയോണിന് കഴിയില്ലെന്ന വിലയിരുത്തിയാണ് കമ്പനി ഇത്തരമൊരു നീക്കത്തിനു തയ്യാറാകുന്നത്.

2019 ഒക്ടോബര്‍ മുതല്‍ നിലവില്‍ വരുന്ന ക്രാഷ് ടെസ്റ്റ്, 2020 ഏപ്രിലില്‍ പ്രാബല്യത്തിലാകുന്ന ബിഎസ് ആറ് എമിഷന്‍ നിയമങ്ങള്‍ എന്നിവയെ മുന്നില്‍ കണ്ട് ഇയോണിന് പകരം പുതിയൊരു മോഡലിനെ അവതരിപ്പിക്കാനാണ് ഹ്യുണ്ടായിയുടെ തീരുമാനം. ഈ വര്‍ഷം നവംബറോടെ പുതിയ മോഡലിനെ ഹ്യുണ്ടായി വിപണിയിലിറക്കും. എഎച്ച് രണ്ട് എന്ന രഹസ്യനാമത്തില്‍ ഹ്യുണ്ടായി വികസിപ്പിക്കുന്ന ചെറുകാറിന് സാന്‍ട്രോ എന്ന പഴയ പേര് ഉപയോഗിക്കാനാണ് സാധ്യത.

മാരുതി ആള്‍ട്ടോയോടു മത്സരിക്കാന്‍ 2011 ലാണ് ഇയോണിനെ ഹ്യുണ്ടായി വിപണിയിലിറക്കിയത്. ആള്‍ട്ടോയോളം വില്‍പ്പനയില്ലെങ്കിലും കമ്പനിയ്ക്ക് ഇയോണ്‍ എന്ന മോഡല്‍ ലാഭം നേടിക്കൊടുത്തു..

Leave a Reply

Your email address will not be published. Required fields are marked *

*