അബ്കാരി ബിസിനസില്‍ ഒരു കൈനോക്കാം;കള്ളുഷാപ്പുകള്‍ വില്‍പ്പനയ്ക്ക്

ള്ള് കച്ചവടം മികച്ച ലാഭം തരുന്ന നല്ലൊരു കച്ചവടമാണ്. സ്വന്തമായി ബാര്‍ ഒക്കെ തുടങ്ങി മെച്ചപ്പെടുന്നതിനേക്കാള്‍ താരതമ്യേന എളുപ്പമാണ് കള്ളുഷാപ്പ് ബിസിനസ്സിന് . നേരത്തെ കള്ളുഷാപ്പു തുടങ്ങിയവര്‍ ബാറുകളോട് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ പൂട്ടലിലേക്ക് എത്തിയതൊക്കെ ഇപ്പോള്‍ പഴംകഥയാണ്.

കാരണം മദ്യത്തെ അപേക്ഷിച്ച് വീര്യം താരതമ്യേന കുറഞ്ഞ കള്ളിനും ഷാപ്പുകറികള്‍ക്കുമൊക്കെ ഇപ്പോള്‍ വന്‍ഡിമാന്റാണ്. എന്നാല്‍ പുതിയൊരു കള്ളുഷാപ്പ് ആരംഭിക്കുന്നത് നടക്കാത്ത കാര്യമാണെന്ന് ഏവര്‍ക്കും അറിയാം. ലൈസന്‍സും അബ്കാരി നിയമവുമൊക്കെ വെല്ലുവിളിയാകും. എന്നാല്‍ ഇത്തരം പ്രതിസന്ധികളൊന്നും കൂടാതെ കള്ളുഷാപ്പു ബിസിനസ് ആരംഭിക്കാന്‍ പറ്റിയ സന്ദര്‍ഭമാണിത്.

കാരണം സംസ്ഥാനത്ത് ആകമാനമുള്ള 5,171 കള്ളുഷാപ്പുകളില്‍ പൂട്ടിക്കിടക്കുന്ന 829 ഷാപ്പുകള്‍ സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്.നിലവില്‍ പല ഷാപ്പുകളും നടത്തിപ്പുകാര്‍ക്ക് കൈമാറി ലാഭമുണ്ടാക്കാനാണ് സര്‍ക്കാര്‍ നീക്കം. എക്‌സൈസ് വകുപ്പാണ് വില നിശ്ചയിക്കുന്നത്. ഓരോ ഗ്രൂപ്പിനും അപേക്ഷകര്‍ എത്തിയാല്‍ നറുക്കെടുത്താണ് ആളെ തീരുമാനിക്കുക.അതേസമയം

കണ്ണൂര്‍ പിണറായിയിലെ കള്ളുഷാപ്പുകള്‍ പരസ്യവില്‍പ്പന സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. പിണറായി റേഞ്ചിലെ രണ്ടാംഗ്രൂപ്പിലെ കള്ളുഷാപ്പുകളുടെ പരസ്യ വില്‍പ്പനയാണ് ജൂലൈ 28ന് രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്നത്.വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ ജില്ലാകളക്ടറുടെ സാന്നിദ്ധ്യത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാം.പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ പത്ത് മണിക്ക് മുമ്പായി ആവശ്യമുള്ള രേഖകള്‍ സഹിതം എത്തിയാല്‍ ഷാപ്പുകള്‍ സ്വന്തമാക്കാം..

Leave a Reply

Your email address will not be published. Required fields are marked *

*