പരിസ്ഥിതിക്ക് ഇണങ്ങുന്ന പേപ്പർ ഉത്പന്ന സംരംഭങ്ങൾ തുടങ്ങാം

 

 

പരിസ്ഥിതിക്ക് ഇണങ്ങുന്ന പേപ്പർ ഉത്പന്നങ്ങൾക്ക് എവിടെയും വിപണിയുണ്ട്. വലിയ വിലയൊന്നുമില്ലാത്തതിനാല്‍ വിപണിയില്‍ ഇവ പെട്ടെന്ന് വിറ്റഴിയുന്നുമുണ്ട്. കടകളിലൂടെ വില്‍പ്പന നടത്താന്‍ മുതിരാതെ നാട്ടിലെ ആവശ്യക്കാര്‍ക്ക് നേരിട്ട് വില്‍പ്പന നടത്താന്‍ സംരംഭകന് സാധിച്ചാല്‍ വലിയൊരു വിപണിയും ലാഭവും നേടാന്‍ സാധിക്കും.

പേപ്പര്‍ ബാഗ്‌ നിർമ്മാണം

പേപ്പര്‍ ബാഗ്‌ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ട്രെയിനിംഗ്, മെറ്റീരിയല്‍സ്& മെഷിനും ആണ് Bag Master നല്‍കുന്നത്. കുറഞ്ഞ മുതല്‍മുടക്കില്‍ ദീര്‍ഘകാലം ഈടുനില്‍ക്കുന്ന ഭംഗിയേറിയ പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിക്കുന്നതിന് ബാഗ്‌ മാസ്റ്റര്‍ ലുടെ സാധിക്കും.

പേപ്പര്‍ ബാഗ്‌ നിര്‍മ്മിക്കുന്നതിന് 9 മടക്കുകളാണ് ആവശ്യം. ഈ മടക്കുകള്‍ കൃത്യതയോട് കൂടി ഇടുന്നത് ഇതുവരെ ദുഷ്ക്കരമായ മാര്‍ഗമായിരുന്നു. എന്നാല്‍ Bag Master ലുടെ അത് നിഷ് പ്രയാസം സാധിക്കും. മടക്കുകള്‍ ഇട്ടെടുത്ത പേപ്പര്‍ കുട്ടികള്‍ കളിവള്ളം ഉണ്ടാക്കുന്ന രീതിയില്‍ മടക്കി ഒട്ടിച്ചു ബാഗ്‌ ആക്കുന്നത് വളരെ എളുപ്പമാണ്.

ഒരു പേപ്പര്‍ കട്ടിംഗ് മിഷിനും Bag Master Creasing മെഷിനും eyeleting മെഷിനും ഒരു ഹോള്‍ പഞ്ചും ഒരു സ്ക്രീന്‍ പ്രിന്റിംഗ് യൂണിറ്റും ഉണ്ടെങ്കില്‍ ആര്‍ക്കും ഒരു ദിവസത്തെ ട്രെയിനിങ്ങോടുകൂടെ ഈ സംരംഭം തുടങ്ങാം.

നാല് പേരടങ്ങുന്ന ഒരു യുണിറ്റിനു ദിവസം 1000 മുതല്‍ 2000 ബാഗ്‌ വരെ നിര്‍മ്മിക്കാന്‍ സാധിക്കും. ദിവസം 5000- രൂപ മുതല്‍ 25000 രൂപ വരെ ടേണ്ഓവര്‍ ലഭിക്കുന്ന ഒരു ബിസിനെസ്സ് ആണിത്. കേവലം 1000 ബാഗ്‌ നിര്‍മ്മിച്ചാലുള്ള കണക്കാണ് മേല്‍ പറഞ്ഞിരിക്കുന്നത്. നിര്‍മ്മാണം കൂടുന്നതിനു ആനുപാതികമായി ടെണോവര്‍ കുടും. ക്വട്ടേഷനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക.

PH:+91 9447288234, 0481 258 2749 / 2562749

പേപ്പര്‍ പ്ലേറ്റ്

പ്രതിദിനം 3000 പ്ലേറ്റ് നിര്‍മിക്കാന്‍ സാധിക്കുന്ന ഒരു ചെറിയ യൂണിറ്റ് സ്ഥാപിക്കാന്‍ 2,00,000 രൂപ മതിയാകും. ഈ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ പ്രതിദിനം രണ്ട് യൂണിറ്റ് വൈദ്യുതി മതിയാകും. മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരാള്‍ മതി. 50,000 രൂപ മുതല്‍ മുടക്കില്‍ ഒരു ഫോമിംഗ് മെഷീന്‍ കൂടി സ്ഥാപിച്ചാല്‍ ഉല്‍പ്പാദനം ഇരട്ടിയാക്കാം. പ്രതിദിനം 800 രൂപ മുതല്‍ 1200 രൂപ വരെ ഇതില്‍ നിന്ന് നേട്ടമുണ്ടാക്കാം.

പേപ്പര്‍ കപ്പ്

മിനിറ്റില്‍ 45-50 പേപ്പര്‍ കപ്പ് നിര്‍മിക്കാനുതകുന്ന ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ 300-500 ചതുരശ്രയടി സ്ഥലം വേണം. ഒരു മെഷീന്‍ ഓപ്പറേറ്ററും രണ്ട് വനിതാ ജീവനക്കാരുമുണ്ടെങ്കില്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാം. മൊത്തമായി അസംസ്‌കൃത വസ്തുക്കളെടുത്ത് ഉല്‍പ്പാദനം നടത്തിയാല്‍ ഒരു പേപ്പര്‍ കപ്പിന്റെ ഉല്‍പ്പാദന ചെലവ് 28 പൈസയില്‍ ഒതുക്കി നിര്‍ത്താം. പരമാവധി 32 പൈസ ഉല്‍പ്പാദന ചെലവായാല്‍ പോലും മൂന്ന് പൈസ ലാഭമെടുത്ത് ഉല്‍പ്പന്നം വില്‍പ്പന നടത്താം.

Leave a Reply

Your email address will not be published. Required fields are marked *

*