വാഹനമുണ്ടോ എങ്കില്‍ നിങ്ങള്‍ക്കും ആമസോണിന്റെ പങ്കാളിയാവാം; ചെയ്യേണ്ടത് ഇത്രമാത്രം

ആഗോള ഭീമനായ ആമസോണ്‍ ഇന്ത്യയിലും ശക്തമായ ചുവടുറപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ന് ഇന്ത്യയില്‍ എവിടെയും ഉത്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ കെല്പുള്ള കമ്പനിയായി ആമസോണ്‍ വളര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ആമസോണ്‍ ‘ഡെലിവറി സർവീസ് പാർട്ണർ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയും   നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.

5M ക്യൂബിക്ക് ലോഡിങ് ശേഷിയുള്ള വാഹനം നിങ്ങളുടെ പക്കല്‍ ഉണ്ട് എങ്കില്‍ നിങ്ങള്‍ക്കും ആമസോണ്‍ എന്ന വലിയ ശ്രംഖലയുടെ ഭാഗമാകാം. വാഹനത്തിനു നാല് വര്‍ഷത്തില്‍ കൂടിയ പഴക്കവും പാടില്ല. ആമസോണിന്റെ പ്രാദേശിക സ്റൊരുകളില്‍ എത്തുന്ന പാഴ്സലുകള്‍ ഉപഭിക്താവില്‍ എത്തിച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത്. ഓരോ പാർസലിനും നിശ്ചിത വേതനവും ഇൻസെൻറ്റീവ്കളും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

ഇതില്‍ പാങ്കാളിയാവാന്‍ ഉദ്ദേശിക്കുന്നുണ്ട് എങ്കില്‍ ആമസോണിന്റെ സൈറ്റില്‍ എത്തി നിങ്ങള്‍ക്ക് സേവനം നടത്താന്‍ കഴിയുന്ന സ്ഥലവും പേര് വിവരങ്ങളും സമര്‍പ്പിക്കുക. ഏഴു ദിവസത്തിനുള്ളില്‍ ആമസോണ്‍ നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

*