Don't Miss
Home / A Slider / മാംഗല്യം ഗംഭീരമാക്കുന്ന ചില സ്റ്റാര്‍ട്ടപ്പുകള്‍

മാംഗല്യം ഗംഭീരമാക്കുന്ന ചില സ്റ്റാര്‍ട്ടപ്പുകള്‍

എല്ലാവരുടെ ജീവിതത്തിലും വളരെ പ്രത്യേകതകളുള്ള ദിവസമായിരിക്കും വിവാഹനദിനം. ആ ദിവസം അവിസ്മരണീയമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യാറുണ്ട്. അല്‍പം തളര്‍ച്ചയും സമ്മര്‍ദവും കൂടിയുണ്ടാകും കല്യാണദിവസം. ഇന്ത്യയിലെ വിവാഹ കമ്പോളത്തിന് ഒരുലക്ഷം കോടി രൂപ മൂല്യമുണ്ട്. അത് ഓരോ വര്‍ഷവും 25 ശതമാനം വര്‍ധിക്കുന്നു. ഈ മേഖലയില്‍ ഇന്ന് ധാരാളം സ്റ്റാര്‍ട്ടപ്പകളും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ കല്യാണം നടത്തണമെങ്കില്‍ ശരാശരി ചെലവ് അഞ്ചുലക്ഷത്തിനും അഞ്ചുകോടിക്കും ഇടയിലാണ്.

തങ്ങളുടെ കല്യാണം സവിശേഷതകള്‍ നിറഞ്ഞതായിരിക്കണമെന്ന് യുവാക്കള്‍ നിര്‍ബന്ധം പിടിക്കാറുണ്ട്. കല്യാണം നടക്കുന്ന ഇടം മുതല്‍ ഷോപ്പിംഗ്, ഭക്ഷണം, ഫോട്ടോഗ്രാഫി എല്ലാം കുറ്റമറ്റതായിരിക്കണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. പക്ഷെ ഇങ്ങനെ ഒത്തുകിട്ടുക പ്രയാസമായിരിക്കും. ഇന്ത്യയിലെ വിവാഹ കമ്പോളത്തെ മാറ്റിമറിക്കുന്ന ചില സ്റ്റാര്‍ട്ടപ്പുകളെ പരിചയപ്പെടാം.

വെഡ്ഡിംഗ് ബ്രിഗേഡ്: 2014-ല്‍ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടലാണിത്. ഈ മേഖലയിലെ ആദ്യ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ ഇവര്‍ വിവിധ നിക്ഷേപകരില്‍നിന്ന് 10 കോടി രൂപ കണ്ടെത്തി. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സാധനങ്ങളും ലേഖനങ്ങളും ഇവര്‍ നല്‍കുന്നു. രാജ്യത്തെവിടെയും പുറത്തും ഇവരുടെ സേവനങ്ങള്‍ തേടാം.

വെഡ്എറ്റേണ: 2016-ല്‍ കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഓണ്‍ലൈന്‍ മാട്രിമോണിയല്‍ പ്ലാറ്റ്‌ഫോമാണ് വെഡിറ്റേര്‍ണ. തങ്ങളുടെ വ്യക്തിവിവരങ്ങളും പ്രതീക്ഷകളും രജിസ്റ്റര്‍ ചെയ്തു ഇവിടെ വ്യക്തികള്‍ക്ക് പരസ്പരം ആശയവിനിമയം നടത്താം. എല്ലാ കാര്യങ്ങളും വീട്ടുകാര്‍ക്ക് വിട്ടുനല്‍കാതെ പരമ്പരാഗത രീതിയില്‍ വിവാഹം നടത്താന്‍ വെഡിറ്റേര്‍ണ ആളുകളെ സഹായിക്കും. സനീഷ് സുകുമാരനാണ് സംരംഭത്തിന് പിന്നില്‍. 12,000 പേര്‍ വെബ്‌സൈറ്റില്‍ അംഗങ്ങളാണ്. ഒരുലക്ഷം രൂപയാണ് ഇപ്പോഴത്തെ വരുമാനം.

ഫോര്‍മൈശാദി: വിവാഹിതരാകാന്‍ പോകുന്ന ജോടികള്‍ക്കായുള്ള വിവാഹ സമ്മാന ഇ-രജിസ്ട്രി വെബ്‌സൈറ്റാണിത്. 2016-ല്‍ ഗുരുഗ്രാമില്‍ തുടക്കമിട്ട ഈ സ്റ്റാര്‍ട്ടപ്പ് വിവാഹിതരാകാന്‍ പോകുന്നവര്‍ ബന്ധുക്കളില്‍നിന്നും സുഹൃത്തുകളില്‍നിന്നും പ്രതീക്ഷിക്കുന്ന സമ്മാനങ്ങളുടെ പട്ടിക തയ്യാറാക്കും. ബൂട്ട്‌സ്ട്രാപ്പ്ഡ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പ് 10,0000 ലക്ഷം ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. കച്ചവടത്തിന് അനുസരിച്ച് വരുമാനം പങ്കുവയ്ക്കാന്‍ 60 ബ്രാന്റുകളുമായി ഇവര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ശാദിലോഗി: 2016-ല്‍ കൊല്‍ക്കത്തയില്‍ ഐഷ്യ ജുന്‍ജുന്‍വാലയും വസുന്ധര മന്ത്രിയും കൂടി തുടക്കമിട്ടു. പ്രമുഖ ഡിസൈനര്‍മാരുടെ കല്യാണവസ്ത്രവും ഇതിനൊപ്പം അണിയേണ്ടവയുമാണ് ഇവര്‍ നല്‍കുന്നത്. ബൂട്ട് സ്ട്രാപ്പ്ഡ് ആയി പ്രവര്‍ത്തിക്കുന്ന ശാദിലോഗിക്ക് വൈബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനുമുണ്ട്. പ്രത്യേകം രൂപകല്‍പന ചെയ്ത സമ്മാനങ്ങളോ, സമ്മാന രജിസ്ട്രിയോ, കല്യാണത്തിന്റെ മൊത്തം നടത്തിപ്പോ പോലുള്ള വിവാഹ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ ആവശ്യപ്പെടാം.

About admin

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...