മുംബൈ: വരുന്ന ആറുമാസത്തിനകം മൊബൈല്‍ കോളുകളും ഡാറ്റ ബ്രൗസിങ്ങുമൊക്കെ വന്‍ ചിലവേറിയ കാര്യമായി മാറുമെന്ന് ഭാരതി എയര്‍ടെല്‍. നിലവിലെ ലോ താരിഫ് നിലനില്‍ക്കില്ല. വിപണികൂടുതല്‍ മത്സരാധിഷ്ടിതമായി മാറുകയാണെന്നും ഭാരതി എയര്‍ടെല്‍ എംഡിയും സിഇഓയുമായ ഗോപാല്‍ മിത്തല്പറഞ്ഞു. ടെലികോം വ്യവസായം മൂന്ന് അതില്‍ കുറഞ്ഞോ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള കടുത്ത മത്സരത്തിലേക്ക് മാറും. അസ്ഥിരമായ താരിഫുകളായിരിക്കും ഉണ്ടാവുക. വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍,റിലയന്‍സ് ജിയോ എന്നിവര്‍ തമ്മിലുള്ള കടുത്ത മത്സരത്തിനാണ് സാക്ഷിയാകുക. നിലവില്‍ ഓരോ ക്വാര്‍ട്ടറിലും മൊബൈല്‍ ഫോണിലെ ഡാറ്റാ ഉപയോഗം 1.3 ജിബി ഓരോ ഉപയോക്താവിനും വീതം പ്രതിദിനം വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോളുകളുടെ ചാര്‍ജ് കുറഞ്ഞതോടെ ഫോണ്‍ കോളിങ്ങും കൂടി. ഡാറ്റാ ഉപയോഗവും ഇതുപോലെയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കമ്പനികള്‍ അധികം വൈകാതെ നിരക്ക് കൂട്ടും..