Don't Miss
Home / A Slider / ഇന്ത്യയെ മിഴിവോടെ അവതരിപ്പിക്കാന്‍ ഗൂഗിളുമായി സഹകരണത്തിന് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ മിഴിവോടെ അവതരിപ്പിക്കാന്‍ ഗൂഗിളുമായി സഹകരണത്തിന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടൂറിസത്തെ ലോകത്തിന് മിഴിവോടെ പരിചയപ്പെടുത്താന്‍ ഗൂഗിളുമായി കൂടുതല്‍ സഹകരണത്തിന് വിനോദ സഞ്ചാര മന്ത്രാലയം. ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ത്യയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ ത്രിമാന കാഴ്ച ടൂറിസം മന്ത്രാലയത്തിനുവേണ്ടി ഗൂഗിള്‍ തയ്യാറാക്കിയിരുന്നു.

കുത്തബ് മിനാര്‍, സുവര്‍ണ ക്ഷേത്രം, ഹംപി, ഗോവ തുടങ്ങിയ സ്ഥലങ്ങളുടെ ത്രിമാന കാഴ്ച നിലവില്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഔദ്യോഗിക വെബ്‌സൈറ്റിലെ കുടുതല്‍ മാറ്റങ്ങള്‍ക്ക് ഗൂഗിളിന്റെ സേവനം പ്രയോജനപ്പെടുത്തും. യോഗ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ടൂറിസം വിഭവങ്ങളെക്കുറിച്ച് തയ്യാറാക്കിയ വീഡിയോ കൂടുതല്‍ പ്രചരിപ്പിക്കാനും ആസ്വാദകരെ കണ്ടെത്താനും ഗൂഗിളുമായി ധാരണയായി കഴിഞ്ഞു..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...