Don't Miss
Home / A Slider / യൂടൂബ് ഇനി മുൻപത്തെ പോലെയല്ല; പുതിയ ഫീച്ചറുകൾ ഇങ്ങനെ

യൂടൂബ് ഇനി മുൻപത്തെ പോലെയല്ല; പുതിയ ഫീച്ചറുകൾ ഇങ്ങനെ

പുതിയ ഫീച്ചറുകളുമായി യൂടൂബ്. ഡസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളില്‍ വീഡിയോകള്‍ അനായാസമായി കാണാന്‍ സാധിക്കുന്ന ഫീച്ചര്‍ ആണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ആസ്‌പെക്‌ട് റേഷ്യോ പരിഷ്‌കരിച്ചതോടെയാണ് സ്‌ക്രീനുകള്‍ക്കനുസരിച്ച്‌ വീഡിയോ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്.

ഇതുവരെ കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ മധ്യഭാഗത്തായി വളരെ ചുരുങ്ങി 16.9 എന്ന ആസ്‌പെക്‌ട് റേഷ്യോയിലാണ് പലപ്പോഴും വീഡിയോ പ്ലേ ആയിരുന്നത്. കാഴ്ചയുടെ രസംകൊല്ലിയായി രണ്ട് വശങ്ങളിലും കുത്തനെയുള്ള കറുപ്പ് ബോര്‍ഡും സ്‌ക്രീനില്‍ കാണാമായിരുന്നു. ഇനി മുതല്‍ ആ ‘ശല്യം’ വീഡിയോ കാണുന്നതിനിടയില്‍ ഉണ്ടാവുകയില്ലെന്നാണ് യൂട്യൂബ് വ്യക്തമാക്കിയത്.

പുതിയ ഫീച്ചര്‍ പുറത്തിറക്കിയത് എന്ത് കൊണ്ടോ യൂട്യൂബ് പരസ്യപ്പെടുത്തിയിരുന്നില്ല. രാവിലെ യൂട്യൂബില്‍ കയറി ഒരാള്‍ ‘അതേ എന്റെ യൂട്യൂബിന് എന്തോ തകരാറ് സംഭവിച്ചുവല്ലോ, പതിവില്ലാതെ സ്‌ക്രീന്‍ വലിയതായിട്ടുണ്ട് ‘ എന്ന് മെസേജ് അയച്ചപ്പോഴാണ് ‘ നിങ്ങള്‍ക്ക് നല്ല രീതിയില്‍ വീഡിയോകള്‍ കാണുന്നതിനായി ഞങ്ങള്‍ ഫീച്ചറൊന്ന് മാറ്റിയിട്ടുണ്ട്. നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ അനുസരിച്ചുള്ള വലിപ്പത്തിലേക്ക് ഇനി യൂട്യൂബ് സ്‌ക്രീന്‍ മാറുമെന്ന് ‘ യൂട്യൂബ് കമ്മ്യൂണിറ്റി മാനേജര്‍ മറുപടി നല്‍കിയത്.

പുതുക്കിയ യൂട്യൂബ് പതിപ്പ് മാര്‍ച്ചില്‍ തന്നെ ആന്‍ഡ്രോയിഡിലും ഐ ഫോണിലും പുറത്തിറക്കിയിരുന്നു. ഡസ്‌ക്ടോപ്പിലേക്ക് എത്താന്‍ കുറച്ച്‌ മാസങ്ങള്‍ വൈകിയെന്നേയുള്ളൂ..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...