അമൂല്‍ വില്‍പ്പനശാല തുടങ്ങാന്‍ അവസരം

പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മുന്നില്‍ നല്ലൊരു ബിസിനസ് അവസരവുമായി എത്തിയിരിക്കുകയാണ് പാലുത്പന്നവിപണന രംഗത്തെ പ്രമുഖരായ അമൂല്‍ .രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ അമൂല്‍ ഉത്പന്നങ്ങളുടെ വില്‍പ്പനശാലകള്‍ തുറക്കാന്‍ താല്‍പ്പര്യമുള്ളവരെയാണ് അമൂല്‍ ക്ഷണിച്ചിരിക്കുന്നത്. പ്രതിമാസം അഞ്ച് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വിറ്റുവരവ് നേടാനാവുമെന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരോ‌‌ൽ‌പാദക സഹകരണസംഘ പ്രസ്ഥാനം പറയുന്നത്.

കൂടുതല്‍ ഉപഭോക്താക്കളെ കിട്ടാന്‍ സാധ്യതയുള്ള പ്രദേശത്ത് സ്വന്തമായോ വാടകയ്ക്കോ കടമുറി അല്ലെങ്കില്‍ സ്ഥലം ഉണ്ടെങ്കില്‍ അമൂല്‍ ഫ്രാഞ്ചൈസി തുടങ്ങാം. കടയുടെ ഉള്‍ഭാഗം വേണ്ടവിധം ക്രമീകരിക്കുന്നതിനും ആവശ്യമായ സാധനസാമഗ്രികള്‍ വാങ്ങുന്നതിനുമുള്ള പണം സംരംഭകന്‍ കണ്ടെത്തണം. ഇതിനായി ഏകേദശം രണ്ട് ലക്ഷം രൂപ മുതല്‍ ആറ് ലക്ഷം രൂപവരെ ചെലവുവരും. സന്തോഷകരമായ കാര്യം റോയല്‍റ്റിയോ ലാഭത്തിന്റെ ഓഹരിയോ അമൂലിന് നല്‍കേണ്ടതില്ലെന്നതാണ്.അമൂലിന്റെ മൊത്തവിതരണക്കാര്‍ ആവശ്യമായ ഉത്പന്നങ്ങള്‍ കടയിലെത്തിച്ചുതരും.

ചെറിയ ബൂത്തിന്റെ രൂപത്തിലോ ഐസ്ക്രീം പാര്‍ലര്‍ ആയോ കടയായോ ഒക്കെ അമുല്‍ ഔട്ട്‍ലെറ്റ് ആരംഭിക്കാം. ബൂത്ത് രൂപത്തിലുള്ള ഔട്ട് ലെറ്റിന് 100 ചതുരശ്ര അടി സ്ഥലം വേണം. ഇതിന് ബ്രാന്‍ഡ് സെക്യൂരിറ്റി ചാര്‍ജ് ആയി അമൂലിനു നല്‍കേണ്ടത് 25,000 രൂപയാണ്. ഈ തുക തിരിച്ചുകിട്ടുന്നതല്ല. ഐസ്ക്രീം പാര്‍ലര്‍ തുടങ്ങാന്‍ 300 ചതുരശ്ര അടി വിസ്താരമുളള മുറി വേണം. ഇതിന്റെ ഫര്‍ണീഷിങ്ങിനും ഉപകരണങ്ങള്‍ക്കുമായി ആറ് ലക്ഷം രൂപയോളം ചെലവുവരും. അമ്പതിനായിരം രൂപ സെക്യൂരിറ്റിയായും നല്‍കണം.

അമൂല്‍ ഉത്പന്നങ്ങള്‍ക്ക് വിവിധ തരത്തിലാണ് കമ്മീഷന്‍ . പാലിന് വിലയുടെ രണ്ടര ശതമാനവും പാല്‍ ഉത്പന്നങ്ങള്‍ക്ക് 10 ശതമാനവും ഐസ്ക്രീമിന് 20 ശതമാനവും കമ്മീഷന്‍ ലഭിക്കും.കൂടുതല്‍ വില്‍പ്പന നടത്തിയാല്‍ പ്രത്യേക കമ്മീഷന്‍ , ഉപകരണങ്ങളും ഫ്രീസറും വാങ്ങാനും കട ഉത്ഘാടനത്തിനും പിന്തുണ, കടയുടെ ബ്രാന്‍ഡിങ് എന്നിവയും അമൂല്‍ നല്‍കും..

for more details :http://amul.com/m/amul-franchise-business-opportunity

Leave a Reply

Your email address will not be published. Required fields are marked *

*