Home / A Slider / അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ഇറാന്‍; ഇന്ത്യക്ക് തുച്ഛമായ വിലയില്‍ എണ്ണ നല്‍കാമെന്ന് വാഗ്ദാനം

അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ഇറാന്‍; ഇന്ത്യക്ക് തുച്ഛമായ വിലയില്‍ എണ്ണ നല്‍കാമെന്ന് വാഗ്ദാനം

in A Slider, Business News August 16, 2018 0 119 Views

ടെഹ്‌റാന്‍: അമേരിക്കയുടെ ഉപരോധം മറികടക്കാന്‍ ഇറാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണയും വാതകവും വിലകുറച്ചു വില്‍ക്കുന്നു. ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആനുകൂല്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ഇറാന്റെ പെട്രോളിയും മന്ത്രാലയം തയ്യാറായില്ല.

എല്ലാ എണ്ണ കയറ്റുമതിക്കാര്‍ക്കും ആഗോള വിപണിയുടെ സ്വഭാവത്തിന് അനുസരിച്ച് നല്‍കുന്ന ഇളവാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഐആര്‍എന്‍എയോട് പറഞ്ഞു. സൗദി ക്രൂഡ് ഓയിലുമായി താരതമ്യം ചെയ്യുമ്പോള്‍, ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് 14 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനി എണ്ണവില കുറയ്ക്കുകയായിരുന്നുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍ വില്‍ക്കുന്ന എണ്ണയില്‍ പകുതിയോളം വാങ്ങുന്ന ഇന്ത്യയും ചൈനയും തങ്ങളുടെ ഇറക്കുമതി ഗണ്യമായ കുറയ്ക്കാന്‍ തയ്യാറല്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...

Chris Carson Womens Jersey