ആപ്പിളിനെ ഹാക്ക് ചെയ്ത് പതിനാറുകാരന്‍; ചോര്‍ത്തല്‍ ഭാവിയില്‍ ജോലിയ്ക്ക് വേണ്ടി

മെല്‍ബണ്‍: ലോകത്തിലെ ഏറ്റവും സുരക്ഷ ഉറപ്പുനല്‍കുന്ന സാങ്കേതിക വിദ്യയുള്ള ആപ്പിളിന്റെ വിവരങ്ങള്‍ ചോര്‍ത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥി. 90 ജിബി ഡാറ്റയാണ് 16കാരന്‍ ചോര്‍ത്തിയത്. മെല്‍ബണ്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ഹാക്കര്‍. കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച കമ്പ്യൂട്ടറില്‍ ഹാക്കി ഹാക്കി ഹാക്കര്‍ എന്ന ഫോള്‍ഡറുണ്ടാക്കി ചോര്‍ത്തിയ വിവരങ്ങള്‍ സൂക്ഷിച്ചതായി പോലീസ് കണ്ടെത്തി.

ഒന്നിലേറെ തവണ ഹാക്കിങ് നടത്തിയതായാണ് വിദ്യാര്‍ത്ഥിയുടെകുറ്റസമ്മതം. ആപ്പിളിന്റെ ആരാധകകനായ വിദ്യാര്‍ത്ഥി ഭാവിയില്‍ അപ്പിളില്‍ ജോലി കിട്ടാന്‍വേണ്ടിയാണ് കൃത്യം നടത്തിയത്. അതേസമയം നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്തിട്ടുണ്ടെങ്കിലും വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരാതെ സംരക്ഷിച്ചതായി ആപ്പിള്‍ അറിയിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

*