ആപ്പിളിന്റെ ഓഹരി വില കുതിക്കുന്നു; ടിം കുക്കിന് നേട്ടം

ന്യൂഡല്‍ഹി: പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ ഓഹരിവില കുതിക്കുന്നു. ഇതോടെ കമ്പനിയുടെ സിഇഒ ആയ ടിം കുക്കിന് 840 കോടി രൂപയുടെ നേട്ടമുണ്ടാകും. സിഇഒ ആയി കുക്ക് തുടരുന്നതിന്റെ അടിസ്ഥാനത്തില്‍ 2,80,000 ഓഹരികളാണ് അദ്ദേഹത്തിന് കൂടുതലായി ലഭിക്കുക. അമേരിക്കന്‍ ഓഹരി സൂചികയായ എസ് ആന്റ് പി 500ലെ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഓഹരികള്‍ ഇദ്ദേഹത്തിലേക്ക് എത്തും.

മൂന്നുവര്‍ഷം കൊണ്ട് ആപ്പിളിന്റെ ഓഹരി വിലയില്‍ 119 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം സമ്പത്തില്‍ അധികവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് 2015-ല്‍ കുക്ക് വ്യക്തമാക്കിയിരുന്നു. 23,215 ഓഹരികള്‍ ടിം ഈയിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്തിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

*