ഇന്ത്യയില്‍ ആദ്യം 5ജി അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍

ഹൈദരാബാദ്: ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ 3ജിയില്‍നിന്ന് 5ജിയിലേയ്ക്ക് പോകാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ബിഎസ്എന്‍എലിനുമുമ്പ് രാജ്യത്ത് ആരും 5ജി അവതരിപ്പിക്കില്ലെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ വ്യക്തമാക്കി.

അതേസമയം, എന്നുമുതല്‍ 5ജി നെറ്റ് വര്‍ക്ക് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞില്ല. 2020 ജൂണോടെ ലോകത്തൊട്ടാകെ 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ 2019ല്‍തന്നെ ലഭ്യമായേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. രാജ്യത്ത് 4ജി നെറ്റ് വര്‍ക്കിലേയ്ക്ക് മാറാന്‍ കഴിയാതിരുന്നത് നഷ്ടമായി ബിഎസ്എന്‍എല്‍ കരുതുന്നു. അതിനെ മറികടക്കുകയാണ് ലക്ഷ്യം.

5ജി നടപ്പാക്കുന്നതിന്റെ ഭാഗമായി നോക്കിയ, എന്‍ടിടി അഡ്വാന്‍സ് ടെക്നോളജി തുടങ്ങിയ ആഗോള ഓപ്പറേറ്റര്‍മാരുമായി ബിഎസ്എന്‍എല്‍ ഇതിനകം കരാറിലെത്തിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 50 ലക്ഷം പുതിയ വരിക്കാരെ നേടാനാകുമെന്നാണ് ബിഎസ്എന്‍എല്‍ കരുതുന്നത്. അതിനായി ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്ലൈന്‍ തുടങ്ങിയ മേഖലയില്‍ വിവിധ പ്രൊമോഷണല്‍ പ്ലാനുകളും അവതരിപ്പിക്കുന്നുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *

*