Home / A Slider / ഇന്ത്യയില്‍ ഐഫോണിനു 20 ശതമാനത്തോളം വിലകുറയും

ഇന്ത്യയില്‍ ഐഫോണിനു 20 ശതമാനത്തോളം വിലകുറയും

in A Slider, Business News July 24, 2018 0 139 Views

ആപ്പിള്‍ ഐ ഫോണ്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യയില്‍ ഐഫോണിനു 20 ശതമാനത്തോളം വിലകുറയും. കാരണം മറ്റൊന്നുമല്ല, ഇറക്കുമതി ചെയ്ത് കൊണ്ടിരുന്ന ഐ ഫോണുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മിച്ച് വിപണം ആരംഭിക്കുകയാണ്. പുതിയ യൂണിറ്റിന്റെ പ്രവര്‍ത്തനം ബാംഗ്ലൂരില്‍ ആരംഭിച്ചതായി കമ്പനി സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

എന്നാല്‍ ഏതാനും ചില മോഡലുകള്‍ മാത്രമാവും തുടക്കത്തില്‍ ബാംഗ്ലൂര്‍ യൂണിറ്റില്‍ നിന്ന് നിര്‍മിക്കുക. ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന ഐ ഫോണുകള്‍ക്ക് 12.5 ശതമാനം ഇറക്കുമതി നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ ഇന്ത്യയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതോടെ ഉത്പാദന ചിലവും ഗണ്യമായി കുറയും. ഇതിന്റെ അടിസ്ഥാനത്തില്‍ 20 ശതമാനത്തോളം വിലക്കുറവ് ഐ ഫോണിനു ഉണ്ടാവും എന്നാണു വിലയിരുത്തപ്പെടുന്നത്.

ബാംഗ്ലൂര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനത്തിനു ആവശ്യമായ യാത്ര സാമഗ്രികള്‍ക്കും ഫോണ്‍ നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ക്കും നികുതി ഇളവ് നല്‍കണം എന്നാവശ്യപ്പെട്ടു ആപ്പിള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കമ്പനിയുടെ ആവശ്യം തള്ളിക്കളയുകയായിരുന്നു. കമ്പനി പ്രതിനിധികള്‍ കര്‍ണാടക സര്‍ക്കാരുമായും യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ചര്‍ച്ച നടത്തിയിരുന്നു..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...

Chris Carson Womens Jersey