ഇന്‍ഫോസിസ് ബോണസ് ഓഹരി നല്‍കുന്നു

ബംഗളൂരു: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഓഹരിയുടമകള്‍ക്ക് 1:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കുന്നു. ഇതനുസരിച്ച് കയ്യിലുള്ള ഓരോ ഓഹരിക്കും ഒന്നുവീതം ഓഹരി ബോണസ് ആയി ലഭിക്കും. 2018 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസക്കാലയളവില്‍ കമ്പനി 3,612 കോടി രൂപ അറ്റാദായം നേടി.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ നേടിയ 3,483 കോടിയേക്കാള്‍ 3.7 ശതമാനം വര്‍ധന. വരുമാനം 12 ശതമാനം ഉയര്‍ന്ന് 19,128 കോടി രൂപയിലെത്തി. വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ സൂചനയാണിതെന്ന് ഇന്‍ഫോസിസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സലില്‍ പരേഖ് പറഞ്ഞു. ഈ സാമ്പത്തികവര്‍ഷത്തെ വരുമാനവളര്‍ച്ച അനുമാനം 6-8 ശതമാനമായി കമ്പനി നിലനിര്‍ത്തി..

Leave a Reply

Your email address will not be published. Required fields are marked *

*