ഓഫര്‍ പെരുമഴയുമായി ആമസോണ്‍ പ്രൈം ഡേ സെയിലിന് ഇന്ന് തുടക്കമായി. മുപ്പത്തിയാറ് മണിക്കൂര്‍ നേരമാണ് സെയില്‍ നീണ്ടുനില്‍ക്കുക. സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രോണിക്ക് ഉപകരണണങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവക്ക് വമ്പന്‍ ഓഫറുകളാണ് പ്രൈം ഡേ സെയിലില്‍ ഉണ്ടാവുക. ആമസോണിന്റെ ഇന്ത്യന്‍ എതിരാളിയായ ഫ്ലിപ്പകാര്ട്ടിന്റെ ഇ കൊമേഴ്സ് സെയിലും ഇന്നാണ് ആരംഭിച്ചത്. ഫ്ലിപ്കാര്‍ട്ട് സെയില്‍ ഒരു ദിവസം കൂടുതല്‍ നീണ്ടുനില്‍ക്കും
വണ്‍ പ്ലസ് 6, സാംസങ് ഗ്യാലക്സി നോട്ട് 8, മോട്ടോ ജി 6, വാവേ പി 20 എന്നീ ഫോണുകള്‍ക്ക് മികച്ച ഓഫറുകളാണ് ആമസോണ്‍ സെയിലില്‍ ഉള്ളത്. ഉപയോക്താക്കള്‍ക്കായി ഒരു ചോദ്യോത്തര മത്സരവും ആമസോണ്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഒരു വണ്‍ പ്ലസ് 6 ഫോണാണ് സമ്മാനം. ആമസോണ്‍ എക്സ്ക്ലൂസിവ് ഫോണായ റെഡ്മി വൈ 2 വും ഇന്ന് വില്‍പ്പനക്കെത്തും. എച്ച്.ഡി.എഫ്.സി കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം വിലക്കിഴിവും ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പവര്‍ ബാങ്ക്, മൊബൈല്‍ കെയിസുകള്‍, സ്ക്രീന്‍ പ്രൊട്ടക്ട്ടറുകള്, ഡാറ്റാ കേബിളുകള്‍ എന്നിവക്ക് 80 ശതമാനം വിലക്കിഴിവാണ് സെയിലിലുള്ളത്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കാണ് കൂടുതല്‍ ഓഫറുകളും ലഭ്യമാവുക. പ്രൈം അംഗത്വത്തിന്റെ വാര്‍ഷിക ഫീസ് 999 രൂപയും ഒരു മാസത്തേക്ക് 129 രൂപയുമാണ്..