ഓഹരി വിപണിയില്‍ നേട്ടം

മുംബൈ: ആഗോള വിപണിയിലെ നേട്ടംആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതോടെ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 193 പോയന്റ് നേട്ടത്തില്‍ 37857ലും നിഫ്റ്റി 52 പോയന്റ് ഉയര്‍ന്ന് 11437ലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷമാണ് ഓഹരി വിപണിയില്‍ നേട്ടമുണ്ടായത്.

ബിഎസ്ഇയിലെ 415 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 104 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഐടിസി, വേദാന്ത, ലുപിന്‍, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഗെയില്‍, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഒഎന്‍ജിസി, പവര്‍ ഗ്രിഡ് കോര്‍പ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്കിങ്, ഓട്ടോ, മെറ്റല്‍ വിഭാഗം ഓഹരികളില്‍ നിക്ഷേപകര്‍ കാര്യായി താല്‍പര്യം പ്രകടിപ്പിക്കുന്നതായി കാണുന്നു..

Leave a Reply

Your email address will not be published. Required fields are marked *

*