ഓൺലൈനായി ജിഎസ്ടി അടച്ചാൽ 20 ശതമാനം മടക്കി നൽകും

ജിഎസ്ടി ഡിജിറ്റലായി അടച്ചാൽ നികുതിയുടെ 20 ശതമാനം മടക്കിക്കിട്ടും. പരമാവധി 100 രൂപയാവും മടക്കി ലഭിക്കുക. റുപേ കാർഡ്, ഭീം ആപ്, യുപിഐ സിസ്റ്റം എന്നിവയിലേതെങ്കിലും ഉപയോഗിച്ചുള്ള നികുതി അടവിനാണ് ഈ പ്രോത്സാഹന സമ്മാനം. സംസ്ഥാനങ്ങളാണ് ഇതിന്‍റെ ബാധ്യത വഹിക്കേണ്ടത്.

ആദ്യഘട്ടത്തിൽ സന്നദ്ധമായിവരുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ഇടു നടപ്പാക്കുക. ഒരു ഇടപാടിൽ പരമാവധി 100 രൂപയാണു മടക്കി നല്കുക. ഇതിന് ഒരുവർഷം ആയിരംകോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു.

ഇന്നലെ ചേർന്ന ജിഎസ്ടി കൗൺസിലിന്‍റേതാണു തീരുമാനം. ഇടത്തരം – ചെറുകിട സംരഭകരുടെ പ്രശ്നങ്ങൾ പഠിക്കാൻ കേരള ധനമന്ത്രി ഡോ. തോമസ് ഐസക് അടക്കം ആറു മന്ത്രിമാരടങ്ങിയ ഉപസമിതിയെ നിയമിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

*