കിംഭോ ആപ്പുമായി പതഞ്ജലി ഗ്രൂപ്പ് വീണ്ടുമെത്തുന്നു

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിന് ബദലായി പതഞ്ജലിയുടെ കിംഭോ ചാറ്റ് ആപ്പ് വീണ്ടും അവതരിപ്പിക്കുന്നു. പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് റീ ലോഞ്ച്. ആപ്പിന്റെ ട്രയല്‍ പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നും അധികം വൈകാതെ ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാകുമെന്നും പതഞ്ജലി ആയുര്‍വേദ് അറിയിച്ചു.

27ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയും യോഗഗുരു ബാബാരാംദേവും ആചാര്യ ബാല്‍കൃഷ്ണയും ചേര്‍ന്ന് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കും. ഈ വര്‍ഷം മെയ് 30നാണ് പതഞ്ജലി ഗ്രൂപ്പ് കിംഭോ ആപ്പ് ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍ അടുത്ത ദിവസം തന്നെ പ്ലേസ്റ്റോറില്‍നിന്നും ആപ്പ് സ്റ്റോറില്‍നിന്നും ആപ്പ് നീക്കം ചെയ്തിരുന്നു. ഒറ്റദിവസത്തെ ട്രയലിനുവേണ്ടിയായിരുന്നു ആപ്പ് അവതരിപ്പിച്ചതെന്നായിരുന്നു കമ്പനിയുടെ വാദം.

ഈ സമയത്ത് ആപ്പിലെ സുരക്ഷാ പിഴവുകള്‍ നിരവധി സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയായിരുന്നു. ‘ഹൗ ആര്‍ യു’ എന്ന ഇംഗ്ലിഷ് വാചകത്തിന്റെ പരിഭാഷയാണ് കിംഭോ..

Leave a Reply

Your email address will not be published. Required fields are marked *

*