Don't Miss
Home / A Slider / കോള്‍ ചെയ്യാന്‍ ഇനി സിം ആവശ്യമില്ല; നവീന സാങ്കേതിക വിദ്യയുമായി ബിഎസ്എന്‍എല്‍

കോള്‍ ചെയ്യാന്‍ ഇനി സിം ആവശ്യമില്ല; നവീന സാങ്കേതിക വിദ്യയുമായി ബിഎസ്എന്‍എല്‍

റിലയന്‍സ് ജിയോ ടെലികോം രംഗത്ത് ചുവടുറപ്പിച്ചതോടെ ടെലികോം രംഗത്ത് വമ്പിച്ച മത്സരമാണ് നടക്കുന്നത്. ഇപ്പോഴിതാ ബിഎസ്എന്‍എല്‍ നവീന സാങ്കേതിക വിദ്യയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സിം ഇല്ലാതെ തന്നെ ഇനി ഫോണ്‍ കോളുകള്‍ ചെയ്യാം. ഇന്റര്‍നെറ്റ് ടെലിഫോണ്‍ സംവിധാനമാണ് ഇതിനായി കമ്പനി രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്നത്.

ആപ്പ് വഴിയാവും കോള്‍ കണക്റ്റ് ചെയ്യുക. ജൂലൈ 25 മുതല്‍ ‘വിങ്ങ്സ് ആപ്’ പ്രവര്‍ത്തനം ആരംഭിക്കും. ഈ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കോള്‍ ചെയാന്‍ സാധിക്കു.

നിലവിലെ ടെലികോം മത്സര വിപണിയില്‍ ബിഎസ്എന്‍എല്‍ ഇത്തരത്തിലൊരു മുന്നേറ്റം നടത്തിയത് അഭിനന്ദാര്‍  ഹമാണെന്ന് ടെലികോം മന്ത്രി     മനോജ്‌   സിന്‍ഹ പറഞ്ഞു.

ഇന്റര്‍നെറ്റ്, വൈഫൈ സേവനത്തിലൂടെ ബിഎസ്എന്‍എല്‍ ഉപഭോക്താവിന്  ഇനി ഏതൊരു നമ്പറിലേക്കും ബന്ധപ്പെടാനാകും.ഈ ആഴ്ചയില്‍ മൊബൈല്‍   ആപ്ലിക്കേഷനായുള്ള രജിസ്ട്രേഷന്‍ ആരംഭിക്കും.

About admin

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...