ക്യാഷ് ഓണ്‍ ഡെലിവറി’: നിയമ വിരുദ്ധമെന്ന് ആര്‍ബിഐ; നിര്‍ത്തലാക്കേണ്ടി വന്നേക്കും

രാജ്യത്ത് ഇന്ന് തഴച്ച് വളരുന്ന കമ്പോളമാണ് ഇ- കൊമേഴ്സ്‌. അതില്‍ തന്നെയും ഫ്ലിപ്കാര്‍ട്ട്‌ ആമസോണ്‍ മുതലായ രംഗത്തെ ഭീമന്മാര്‍ ഉപയോഗപ്പെടുത്തി വരുന്ന സമ്പ്രദായമാണ് ക്യാഷ് ഓണ്‍ ഡെലിവറി (CoD). കമ്പനികള്‍ മൂന്നാമത് ഒരാളെ ഇടനിലക്കാരനാക്കി ഉപഭോക്താവില്‍ നിന്നും പണം കൈപ്പറ്റുന്ന ഈ സമ്പ്രദായം നിയമ വിരുദ്ധമായാണ് നടത്തുന്നതെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ പിഎസ്എസ് (പെയ്‌മെന്റ്‌സ് ആന്‍ഡ് സെറ്റില്‍മെന്റ്‌സ് സിസ്റ്റംസ്) ആക്ട് 2007 പ്രകാരം രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഇത്തരത്തില്‍ മൂന്നാമതൊരാള്‍ മുഖേന പണം വാങ്ങുന്നത് നിയമപരമല്ലെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നത്. വിവരാവകാശ നിയപ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്ക് മറുപടിയിലാണ് ആര്‍ബിഐ ഇത് സംബന്ധിച്ച് വ്യക്തത നല്‍കിയതെന്നു എക്ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ പിഎസ്എസ് നിയമത്തെ മറികടക്കാതെ ക്യാഷ് ഓണ്‍ ഡെലിവറി സമ്പ്രദായവുമായി ഇനി മുന്നോട്ട് പോകാന്‍ കഴിഞ്ഞേക്കില്ല. ഉപഭോക്താക്കള്‍ ഏറിയ പങ്കും ആശ്രയിക്കുന്ന ക്യാഷ് ഓണ്‍ ഡെലിവറി സമ്പ്രദായ അടച്ച് പൂട്ടേണ്ടി വന്നാല്‍ ഇ- കൊമേഴ്സ്‌ രംഗം വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരും..

Leave a Reply

Your email address will not be published. Required fields are marked *

*