Home / A Slider / ക്യൂബയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിനുള്ള വിലക്ക് നീക്കി

ക്യൂബയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിനുള്ള വിലക്ക് നീക്കി

in A Slider, Business News July 17, 2018 0 91 Views

ഹവാനാ: ക്യൂബയില്‍ ഇനി ജനങ്ങള്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ഇത്രനാള്‍ വിലക്കിയിരുന്ന ഇന്റര്‍നെറ്റ് ഉപയോഗം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ആദ്യഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരുള്‍ക്കപ്പെടെ ചെറിയ വിഭാഗത്തിനാണ് അനുമതി നല്കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇത് കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കും. പ്രസിഡന്റ് മിഗുല്‍ ഡയസ്ൈ കാനല്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്റര്‍നെറ്റ് രാജ്യത്തിന്റെ പുരോഗതിക്കും ആളുകളുടെ അറിയാനുള്ള അവകാശത്തിന് മേല്‍ സര്‍ക്കാര്‍ ചുമത്തിയ വിലക്ക് മാറുന്നതിനും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2013 വരെ ക്യൂബയിലെ വലിയ ഹോട്ടലുകളില്‍ മാത്രമായിരുന്നു ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിരുന്നത്. 2020 ഓടെ രാജ്യത്തെ പകുതി വീടുകളിലും 60 ശതമാനം മൊബൈല്‍ കണക്ഷുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

About sonia51983524907

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...

Chris Carson Womens Jersey