ചില്ലറവിലയില്‍ കുറവുവരുത്തരുത്; കരിമ്പട്ടികയില്‍ പെടുത്തും: വ്യാപാരികളോട് ആപ്പിള്‍

ന്യൂഡല്‍ഹി: തങ്ങളുടെ ഉത്പന്നങ്ങള്‍ വിലകുറച്ചുവിറ്റാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ആപ്പിള്‍. പരമാവധി ചില്ലറ വിലയില്‍ തന്നെ ഐ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ വില്‍ക്കണമെന്നാണ് ചില്ലറ വ്യാപാരികള്‍ക്ക് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.മൊത്ത വ്യാപാരികളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ആപ്പിള്‍ ഉത്പന്നങ്ങള്‍ ചില്ലറ വ്യാപാരികള്‍ വിലക്കുറവില്‍ വില്‍ക്കുന്നത് ബ്രാന്‍ഡ് പ്രതിച്ഛായ മോശമാക്കുമെന്ന് കരുതിയാണ് നടപടി.

അമേരിക്കയിലെ അതേ രീതിയില്‍ ‘പരമാവധി ചില്ലറ വില’ (എം.ആര്‍.പി.) യ്ക്കു തന്നെയാണ് ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതെന്നും കമ്പനി ഉറപ്പാക്കും. ആപ്പിളിന്റെ കണ്‍സ്യൂമര്‍ പ്രൊമോഷന്റെ ഭാഗമായി മുമ്പ് റീട്ടെയ്ലര്‍മാര്‍ ഉത്പന്നങ്ങള്‍ ഡിസ്‌കൗണ്ടില്‍ വിറ്റഴിച്ചിരുന്നു.

വില്‍പ്പന ശരിയായ രീതിയിലാണ് കടകളില്‍ നടക്കുന്നതെന്ന് ഉറപ്പാക്കാന്‍ ഒരു ടീമിനെയും കമ്പനി നിയോഗിക്കും. അതിനിടെ, ആപ്പിള്‍ ഇന്ത്യയുടെ സെയില്‍സ് വിഭാഗത്തില്‍നിന്ന് സെയില്‍സ് മേധാവിയുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അടുത്തിടെ രാജിവച്ചിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

*