ജിഎസ്ടിയിലെ റിവേഴ്സ് ചാർജ് മെക്കാനിസം ഉപേക്ഷിക്കാന്‍ ശുപാര്‍ശ

ന്യൂഡൽഹി: ചരക്കുസേവന നികുതിയിലെ റിവേഴ്സ് ചാർജ് മെക്കാനിസം (ആർസിഎം) വേണ്ടെന്ന് വയ്ക്കാന്‍ ശുപാര്‍ശ. വിവാദവിഷയമായിരുന്ന ആർസിഎം ഉപേക്ഷിക്കാൻ മന്ത്രിമാരുടെ ഉപസമിതിയാണ് ശുപാർശ ചെയ്തത്. ജിഎസ്ടി കൗൺസിൽ ഈ ശിപാർശ ചർച്ച ചെയ്തു തീരുമാനമെടുക്കും.

രജിസ്റ്റർ ചെയ്യാത്ത വ്യാപാരിയിലോ ഉത്പാദകരിലോനിന്നു വാങ്ങുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും വാങ്ങുന്നയാൾതന്നെ നികുതി അടയ്ക്കാൻ നിർബന്ധിക്കുന്നതാണ് ആർസിഎം വ്യവസ്ഥ. ഇങ്ങനെ വാങ്ങലിന്‍റെ പേരിൽ അടച്ച നികുതി വില്‍പനയുടെ അവസരത്തിലെ നികുതി അടച്ചശേഷം പ്രത്യേക അപേക്ഷ നൽകി തിരികെ വാങ്ങാം.

ഇത് അനാവശ്യമായ നടപടിക്രമം ഉണ്ടാക്കുകയും വ്യാപാരികൾക്ക് അമിത ബാധ്യത വരുത്തുകയും ചെയ്യുമെന്നായിരുന്നു പരാതി

Leave a Reply

Your email address will not be published. Required fields are marked *

*