ജിയോ ജിഗാ ഫൈബര്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

മുംബൈ: റിലയന്‍സ് ജിയോ നല്‍കുന്ന ബ്രോഡ്ബാന്റ് സര്‍വീസായ ‘ജിയോ ജിഗാ ഫൈബര്‍’ കണക്ഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. വീട്ടിലേക്കോ ഓഫിസിലേക്കോ വേണ്ടി രജിസ്റ്റര്‍ ചെയ്യാം. ആദ്യഘട്ടമെന്ന നിലയില്‍ കൂടുതല്‍ രജിസ്ട്രേഷന്‍ ലഭിക്കുന്ന 1,100 നഗരങ്ങളില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന, ഒരു ജിബിപിഎസ് വേഗതയിലുള്ള ബ്രോഡ്ബാന്‍ഡ് സേവനത്തിനായി gigafiber.jio.com-ല്‍ എത്തിവേണം രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

വൈ ഫൈ കവറേജ്, ഐപിടിവി, ഡിടുഎച്ച് തുടങ്ങിയ സേവനങ്ങളും ഇതോടൊപ്പം ലഭിക്കും. റൂട്ടറിനൊപ്പം ജിയോ ജിഗാടിവി സെറ്റ് ടോപ്പ് ബോക്സും കണക്ഷനൊപ്പം നല്‍കും. 600 ചാനലുകളും ജിയോയുടെ ശേഖരത്തിലുള്ള സിനിമകളും പാട്ടുകളും ഇതിലൂടെ ലഭിക്കും.

രജിസ്‌ട്രേഷന്‍ നടത്തേണ്ടത് ഇങ്ങനെ
1. ജിയോ ഡോട്ട് കോം തുറക്കുക
2. ഇന്‍വൈറ്റ് ജിയോ ജിഗാ ഫൈബര്‍ നൗ-ടാബ് ക്ലിക്ക് ചെയ്യുക.
3. ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ വിവരങ്ങളുള്ള പേജിലെത്തും. ആവശ്യമെങ്കില്‍ വ്യക്തിഗത വിവരങ്ങളും വിലാസവും മാറ്റാന്‍ കഴിയും.
4. അടുത്തതായി തുറന്നുവരുന്ന പേജില്‍ നിങ്ങളുടെ മുഴുവന്‍ പേരും ഫോണ്‍ നമ്പറും നല്‍കണം.
5. മൊബൈലില്‍ ലഭിക്കുന്ന ഒടിപി കൂടി ചേര്‍ക്കണം.
6. തുടര്‍ന്ന് സബ്മിറ്റ് ചെയ്താല്‍ അതുവരെ നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ തെളിയും ശരിയാണെന്ന് സ്ഥിരീകരിച്ചശേഷം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം..

Leave a Reply

Your email address will not be published. Required fields are marked *

*