Home / A Slider / ജൂണ്‍ മാസത്തില്‍ 97 ലക്ഷം ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്ത് ജിയോ

ജൂണ്‍ മാസത്തില്‍ 97 ലക്ഷം ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്ത് ജിയോ

in A Slider, Business News August 22, 2018 0 150 Views

ന്യൂഡല്‍ഹി: ജൂണ്‍ മാസത്തില്‍ 97 ലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെ റിലയന്‍സ് ജിയോ സ്വന്തമാക്കി്. 63 ലക്ഷത്തിലധികം പുതിയ വരിക്കാരെ നേടിയ ഐഡിയ സെല്ലുലാര്‍ ആണ് രണ്ടാം സ്ഥാനത്ത്. ടെലികോം സേവന മേഖലയിലെ ശക്തമായ സാന്നിധ്യമായ എയര്‍ടെല്ലിന് കേവലം 10,689 പുതിയ കണക്ഷനുകളാണ് ഇക്കാലയളവില്‍ ലഭിച്ചത്.

വോഡഫോണിന് 2.75 ലക്ഷം പുതിയ വരിക്കാരെയും ബിഎസ്എന്‍എല്ലിന് 2.44 ലക്ഷം പുതിയ വരിക്കാരെയും ലഭിച്ചു. ട്രായ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്. രാജ്യത്തെ ടെലിഫോണ്‍ ഉപയോക്താക്കളുടെ കാര്യത്തിലും ഗണ്യമായ വര്‍ധനവാണ് ജൂണ്‍ മാസത്തിലുണ്ടായത്. മെയ് അവസാനം 115.35 കോടി ആയിരുന്ന ഉപയോക്താക്കളുടെ സംഖ്യ ജൂണില്‍ 116.88 കോടിയായി ഉയര്‍ന്നു.

മൊബൈല്‍ ഉപയോക്താക്കളുടെ കാര്യത്തില്‍ 1.55 കോടിയുടെ വര്‍ധവാണ് രേഖപ്പെടുത്തിയത്. 114.65 കോടി മൊബൈല്‍ ഉപയോക്താക്കളാണ് ജൂണ്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തുള്ളത്. മെയില്‍ 43.2 കോടിയായിരുന്ന ബ്രോഡ് ബാന്‍ഡ് ഉപയോക്താക്കളുടെ സംഖ്യ ജൂണില്‍ 44.71 കോടിയായി ഉയര്‍ന്നു. ഇതില്‍ 96 ശതമാനവും മൊബൈല്‍ ഉപയോക്താക്കളാണ്..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...

Chris Carson Womens Jersey