Home / A Slider / ജെറ്റ് എയര്‍വെയ്‌സ് എസ്ബിഐയെ സമീപിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍

ജെറ്റ് എയര്‍വെയ്‌സ് എസ്ബിഐയെ സമീപിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍

in A Slider, Business News August 14, 2018 0 122 Views

ന്യൂഡല്‍ഹി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്സ് സ്റ്റേറ്റ് ബാങ്ക് ഇന്ത്യ(എസ്ബിഐ)യെ സമീപിച്ചുവെന്ന റിപ്പോര്‍ട്ട് തള്ളി ബാങ്ക് ചെയര്‍മാന്‍ രജ്നിഷ് കുമാര്‍. യാതൊരു വിധത്തിലുള്ള ഫണ്ടിന് വേണ്ടിയും ജെറ്റ് എയര്‍വെയ്‌സ് തങ്ങളെ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എയര്‍ലൈന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആവശ്യത്തിനുള്ള പണം കൈയിലില്ലെന്നും ഈ മാസം ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ചെലവ് ചുരുക്കലടക്കമുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ട് തന്ത്രപരമായ നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് പദ്ധതിയെന്ന് ജെറ്റ് എയര്‍വേയ്സ് വ്യക്തമാക്കിയിരുന്നു. എയര്‍ലൈന്റെ ഓഹരികള്‍ വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ മൂന്ന് വര്‍ഷത്തെ താഴ്ചയാണ് രേഖപ്പെടുത്തിയിരുന്നത്. കമ്പനി മുന്നോട്ടു കൊണ്ടുപോകാന്‍ കടുത്ത നടപടികളിലേക്കു നീങ്ങേണ്ടിവരുമെന്ന അറിയിപ്പ് ജീവനക്കാര്‍ക്ക് ഇതിനകം എയര്‍ലൈന്‍ നല്‍കിയിട്ടുണ്ട്. അധിക വരുമാനത്തിനുള്ള പദ്ധതികള്‍ കമ്പനി പരിഗണിച്ച് വരികയാണ്..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...

Chris Carson Womens Jersey