ഡിജിറ്റൽ ഡാറ്റയുടെ ഉടമസ്ഥത ഉപയോക്താവിന്‍റേതു മാത്രമാക്കണമെന്നു ട്രായ്

ന്യൂഡൽഹി: ഡിജിറ്റൽ ഡാറ്റയുടെ ഉടമസ്ഥത ഉപയോക്താവിന്‍റേതു മാത്രമാക്കണമെന്നു ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിര്‍ദേശം. ഡാറ്റയുടെ സ്വകാര്യത സൂക്ഷിക്കാൻ പുതിയ നിയമം വേണമെന്നും

ട്രായിയുടെ നിർദേശങ്ങൾ: ടെലികോം സേവനദാതാക്കൾ, ഡിജിറ്റൽ സേവനദാതാക്കൾ (ഗൂഗിളും ഫേസ്ബുക്കും മറ്റും), ആപ്ലിക്കേഷൻ ദാതാക്കൾ (വാട്സ്ആപ്, ആധാർ നല്‍കുന്ന യുഐഡിഎഐ തുടങ്ങിയവർ), ഓപ്പറേറ്റിംഗ് സിസ്റ്റം നല്‍കുന്നവർ (ആൻഡ്രോയ്ഡും മറ്റും), മൊബൈൽ നിർമാതാക്കൾ തുടങ്ങിയവർക്കു വ്യക്തികളുടെ ഡാറ്റയിൽ ഉടമസ്ഥത നല്‍കരുത്. ഉപയോക്താവുമായി കരാറുണ്ടാക്കിയിട്ടുള്ള കാര്യത്തിനു മാത്രമേ ഡാറ്റ ഉപയോഗിക്കാവൂ. മറ്റെന്തിനെങ്കിലും ഉപയോഗിക്കാൻ പ്രത്യേക അനുവാദം വാങ്ങണം.

തങ്ങളുടെ ഡാറ്റ മായ്ച്ചുകളയാനോ വിസ്മരിക്കാനോ ആവശ്യപ്പെടാൻ ഉപയോക്താവിന് അവകാശം വേണം. ഉപയോഗത്തിനുള്ള അനുമതി പിൻവലിക്കുകയോ കാലാവധി കഴിയുകയോ ചെയ്താൽ ഡാറ്റാ മായ്ച്ചുകളയണം.യൂറോപ്യൻ യൂണിയന്‍റെ ജനറൽ ഡാറ്റ പ്രൊട്ടക്‌ഷൻ റെഗുലേഷൻ (ജിഡിപിആർ) മാതൃകയാക്കിയാണു ട്രായിയുടെ നിർദേശങ്ങൾ..

Leave a Reply

Your email address will not be published. Required fields are marked *

*