ഡ്രൈവിങ് ലൈസന്‍സ് കൊണ്ടുനടക്കേണ്ട; വരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഡിജി ലോക്കര്‍

ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഡിജി ലോക്കര്‍’ സംവിധാനം വരുന്നു.കേന്ദ്രസര്‍ക്കാരാണ് ഈ ആപ് പുറത്തിറക്കുന്നത്. ഔദ്യോഗിക രേഖകളെ ക്ലൗഡ് സ്റ്റോറേജ് സാങ്കേതികതയുടെ പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് സൂക്ഷിക്കാന്‍ അവസരം നല്‍കുകയാണ് ഇതുവഴി.
ഇനിമുതല്‍ ആളുകള്‍ക്ക് ഡിജിലോക്കറില്‍ തങ്ങളുടെ പ്രധാന രേഖകള്‍ സൂക്ഷിക്കാം. സര്‍ക്കാരിന്റെ വിജ്ഞാപന പ്രകാരം ഡ്രൈവിംഗ് ലൈസെന്‍സ്, വാഹനത്തിന്റെ രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവയ്ക്ക് ഡിജി ലോക്കറിലും ഒറിജിനല്‍ രേഖകള്‍ക്ക് നല്‍കുന്ന മൂല്യം തന്നെ നല്‍കുന്നു എന്നാണ് .അതിനാല്‍ ആളുകള്‍ക്ക് ഇത്തരം രേഖകള്‍ ഏതെങ്കിലും വിധേന നഷ്ടപ്പെട്ടുപോകുമെന്ന ആശങ്കയും വേണ്ടെന്നാണ് അവകാശവാദം.

പ്രധാനമായും വാഹനങ്ങളുടെ രേഖകളാണ് നാം എപ്പോഴും കൈയ്യില്‍ കൊണ്ടു നടക്കാറുള്ളത്. ഇനി മുതല്‍ അതിന്റെ ആവശ്യം വരുന്നില്ല എന്നതാണ് ഡിജി ലോക്കറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇനി ട്രാഫിക് ചെക്കിംഗുകളിലും മറ്റും യഥാര്‍ത്ഥ രേഖകള്‍ക്ക് പകരം ഡിജി ലോക്കര്‍ ആപ്പിലെ രേഖകള്‍ കാണിച്ചാല്‍ മതിയാകും എന്നര്‍ത്ഥം..

Leave a Reply

Your email address will not be published. Required fields are marked *

*