തൊഴില്‍രഹിതരാണോ? സംരംഭകരാകാന്‍ വായ്പയും സബ്‌സിഡിയും

സ്വന്തം സംരംഭത്തിന് വഴിയില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പ്രധാന്‍മന്ത്രി റോസ്ഗാര്‍ യോജന പദ്ധതി പ്രകാരം വായ്പ ലഭിക്കും. വിദ്യാസമ്പന്നരും തൊഴില്‍രഹിതരായ ചെറുപ്പക്കാരുമായിരിക്കണം അപേക്ഷകര്‍. തൊഴില്‍,ബിസിനസ്,സേവനം,വ്യാപാരം എന്നീ മേഖലകളിലായിരിക്കണം സംരംഭം തുടങ്ങേണ്ടത്. സബ്‌സിഡിയുള്ള ധനസഹായമാണെന്നത് പദ്ധതിയുടെ പ്രത്യേകതയാണ്. വായ്പക്ക് അപേക്ഷിക്കുന്നവര്‍ പതിനെട്ടിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. എസ്.സി,എസ്.ടി വിഭാഗങ്ങള്‍,വിമുക്തഭടന്മാര്‍,ശാരീരിക വൈകല്യമുള്ളവര്‍,സ്ത്രീകള്‍ എന്നിവര്‍ക്ക് പത്ത് വര്‍ഷം വരെ ഇളവും ലഭിക്കും.

മറ്റുയോഗ്യതകള്‍

വിദ്യാഭ്യാസ യോഗ്യത നിങ്ങള്‍ മെട്രിക് പരീക്ഷ പാസ്സായവരോ പരാജയപ്പെട്ടവരോ അല്ലെങ്കില്‍ ഐടിഐ പാസ് അല്ലെങ്കില്‍ ഗവണ്‍മെന്റ് അംഗീകൃതമായ ഏതെങ്കിലും കുറഞ്ഞത് ആറുമാസ കാലാവധിയുള്ള ടെക്‌നിക്കല്‍ കോഴ്‌സ് പാസായവരോ ആയിരിക്കണം.

വരുമാനം

കൂട്ടായ കുടുംബ വരുമാനം 40000 രൂപയില്‍ കവിയരുത്. നിലവില്‍ താമസിക്കുന്ന സ്ഥലത്ത് കുറഞ്ഞത് 3 വര്‍ഷം ആയെങ്കിലും താമസിക്കുന്നവരായിരിക്കണം. വായ്പ കുടിശ്ശിക ഉള്ളവരായിരിക്കരുത്.

 

വായ്പ തുക

വിവിധ മേഖലകളില്‍ നിങ്ങള്‍ക്ക് വായ്പയായി പരമാവധി ലഭിക്കുന്ന തുക താഴെ കൊടുക്കുന്നു:
ബിസിനസ്സ് മേഖല: രണ്ടു ലക്ഷം
സേവനമേഖല: അഞ്ച് ലക്ഷം
വ്യവസായം: അഞ്ച് ലക്ഷം
പാര്‍ട്ണര്‍ഷിപ്പ് ബിസിനസ്: 10 ലക്ഷം

തിരിച്ചടവ് കാലാവധി

ലളിതവും അയവുള്ളതുമാണ് ഈ പദ്ധതി വഴി ലഭിക്കുന്ന വായ്പയുടെ തിരിച്ചടവ്. മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെയാണ് വായ്പയുടെ തിരിച്ചടവ് കാലാവധി.

പരിശീലനം

വായ്പ അനുവദിച്ച് കഴിഞ്ഞാല്‍ അപേക്ഷകര്‍ നിര്‍ബന്ധമായും സംരംഭക പരിശീലന കോഴ്‌സിന് വിധേയമാകണം. ഇതിനായുള്ള ചെലവുകള്‍ ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്ററാണ് (ഡിഐസി) നല്‍കുന്നത്

റോസ്ഗാര്‍ യോജന പദ്ധതിയില്‍ അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ നിങ്ങളുടെ സമീപത്തുള്ള ഡിഐസി ജനറല്‍ മാനേജരുമായി ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

*