തൊഴില്‍ കേസുകള്‍ ത്വരിതഗതിയില്‍ തീര്‍പ്പാക്കാന്‍ ഡിജിറ്റല്‍ ലേബര്‍ കോടതികള്‍

ജിദ്ദ: സൗദിയില്‍ ഡിജിറ്റല്‍ ലേബര്‍ കോടതികള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. തൊഴില്‍ തര്‍ക്കങ്ങളില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കുകയാണ് ഡിജിറ്റല്‍ ലേബര്‍ കോടതികളുടെ ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ഏഴ് പ്രധാന നഗരങ്ങളിലാണ് കോടതി പ്രവര്‍ത്തനം തുടങ്ങുന്നത്.

അടുത്ത മാസം മുതലാണ് ഡിജിറ്റല്‍ കോടതികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജനറല്‍ കോടതികളില്‍ തൊഴില്‍ കേസുകള്‍ പരിഗണിക്കും. ഇതിനായി 27 ബെഞ്ചുകളും, ആറ് അപ്പീല്‍ കോടതികളിലായി 9 മൂന്നംഗ ബെഞ്ചുകളും സ്ഥാപിക്കുന്നുണ്ട്.നീതിന്യായ മന്ത്രാലയവും, തൊഴില്‍ സാമൂഹിക വികസന മന്ത്രാലവും സംയുക്തമായാണ് പദ്ധതി നടത്തുന്നത്. തൊഴില്‍ കേസുകള്‍ ജുഡീഷ്യറിക്ക് കൈമാറുന്ന നടപടി പൂര്‍ത്തീകരിക്കും. ഇതിനായി ഒരു സംയുക്ത സംഘത്തെ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ഇതുവഴി ലേബര്‍ കോടതികളുടേയും അനുബന്ധ വകുപ്പുകളുടേയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാനാകും. രാജ്യാന്തര മേഖലയില്‍ രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്താന്‍ സഹായിക്കുന്ന പ്രധാന കാല്‍വെപ്പായിരിക്കും പുതിയ നീക്കമെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *

*