ദുരിതാശ്വാസം: ഐസിഐസിഐ ബാങ്ക് പത്ത് കോടി നൽകി; ദുരിതത്തിൽ പെട്ടവരുടെ ഈ മാസത്തെ പിഴകൾ ഒഴിവാക്കും

പ്രളയ ദുരിതബാധിതര്‍ക്ക് ആശ്വാസമേകാനായി ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പത്തു കോടി രൂപ. ഇതില്‍ എട്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കുന്നത്.

14 ജില്ലകളിലെയും പ്രളയ ദുരിത പ്രദേശങ്ങളില്‍ ഭക്ഷണം, വസ്ത്രം, മരുന്ന്, ശുചീകരണ വസ്തുക്കള്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനായി കളക്ടറുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് രണ്ടു കോടി രൂപ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.

പുറമേ, ദുരിതത്തിന് ഇടയായ ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകാന്‍ ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവയുടെ പ്രതിമാസ ഗഡു അടയ്ക്കാന്‍ താമസിച്ചതിനുള്ള ആഗസ്റ്റിലെ ലേറ്റ് ഫീസ്, ക്രെഡിറ്റ് കാര്‍ഡ് പേമെന്റ് താമസിച്ചതിനുള്ള പിഴ, ചെക്ക് ബൗണ്‍സിംഗ് ചാര്‍ജ് എന്നിവ ഈടാക്കില്ലെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, രണ്ടുകോടി രൂപ സഹായം എസ്ബിഐയും നൽകി. എസ്‌ബിഐയുടെ 2.70 ലക്ഷം ജീവനക്കാരോട് സ്വന്തം നിലയ്ക്ക് സംഭാവന നൽകാനും ബാങ്ക് അഭ്യർഥിച്ചിരുന്നു. ഇങ്ങനെ സ്വരൂപിക്കുന്ന തുകയുടെ തത്തുല്യമായ തുക എസ്ബിഐയുടെ വകയായി ചേർത്ത് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

പണമിടപാടുകൾക്കും വായ്പകൾക്കും ഇളവുകൾ പ്രഖ്യാപിച്ച എസ്ബിഐ ദുരിതത്തിൽപ്പെട്ടവർക്ക് ഡ്യൂപ്ലിക്കറ്റ് പാസ്ബുക്ക്, ചെക്ക് ബുക്ക്, എടിഎം എന്നിവയ്ക്കുള്ള ചാർജ്, വായ്പ തിരിച്ചടവുഗഡു, വൈകിയാൽ ഈടാക്കുന്ന ലേറ്റ് ഫീ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം അടയ്ക്കാനുള്ള ആർടിജിഎസ്/നെഫ്റ്റ് ചാർഡ് മിനിമം ബാലൻസ് ഇല്ലാത്തതിനാൽ ഈടാക്കുന്ന പിഴ എന്നിവ ഒഴിവാക്കിയിട്ടുണ്ടെന്നും എസ്ബിഐ അറിയിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

*