ദുരിതാശ്വാസ ക്യാംപുകളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ സംവിധാനമൊരുക്കി ആമസോണ്‍

തിരുവനന്തപുരം: മഹാപ്രളയത്തില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനങ്ങള്‍ എത്തിച്ചുനല്‍കാന്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. പ്രവാസികള്‍ അടക്കമുള്ളവര്‍ സഹായിക്കാന്‍ തയ്യാറാണെങ്കിലും സാധനങ്ങള്‍ കൈമാറാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനങ്ങള്‍ കൈമാറാന്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍.

ആമസോണ്‍ ആപ്പ് തുറന്നാല്‍ ‘kerala needs your help’ എന്ന ടാബ് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ മൂന്ന് എന്‍ജിഒകളുടെ വിലാസം ദൃശ്യമാകും. അതില്‍ ഏതെങ്കിലും ഒരു എന്‍ജിഒയെ സെലക്ട് ചെയ്ത് ആവശ്യമുള്ള സാധനങ്ങള്‍ കാര്‍ട്ടില്‍ ആഡ് ചെയ്യുക. പിന്നീട് പെയ്‌മെന്റ് ചെയ്താല്‍ സാധനങ്ങള്‍ എന്‍ജിഒയുടെ അഡ്രസ്സിലേക്ക് ഡെലിവറാകും.

അവര്‍ ദുരിതാശ്വാസ ക്യാംപിലേക്ക് സാധനങ്ങള്‍ എത്തിച്ചുകൊള്ളും. ആമസോണ്‍ സംവിധാനം ഉപയോഗിക്കുമ്പോള്‍ ഡെലിവറി അഡ്രസ് എന്‍ജിഒയുടേത് തന്നെയെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കുക..

amazon disaster

Leave a Reply

Your email address will not be published. Required fields are marked *

*