നടുവൊടിച്ച് വിലക്കയറ്റം; അഞ്ച് മാസത്തെ റെക്കോര്‍ഡ് നിരക്കില്‍

കൊച്ചി: ജൂണില്‍ അഞ്ച് ശതമാനത്തിന്റെ വളര്‍ച്ച കുറിച്ചുകൊണ്ട് അഞ്ച് മാസത്തെ റെക്കോര്‍ഡ് ഉയര്‍ച്ചയിലെത്തി പണപ്പെരുപ്പം. ചില്ലറവില അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന വന്‍ വിലക്കയറ്റത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

5.8 ശതമാനത്തില്‍ നിന്ന് ഇന്ധനവിലക്കയറ്റം 7.14 ശതമാനമായി ഉയര്‍ന്നു. ഉപഭോക്തൃവില സൂചികയും ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തുടരുന്നത്. വിലക്കയറ്റം നാല് ശതമാനത്തില്‍ നിലനിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ധനവിലയിലുണ്ടായ വന്‍ വര്‍ധനവാണ് വിലക്കയറ്റത്തിന്റെ അടിസ്ഥാനകാരണമായി വിലയിരുത്തപ്പെടുന്നത്..

Leave a Reply

Your email address will not be published. Required fields are marked *

*