പലരും പരാജയപ്പെട്ടു; പക്ഷേ ‘നൗ ഡെലിവറി’ തോറ്റില്ല, കച്ചവടക്കാരുടെ സാധനങ്ങള്‍ എത്തിച്ചുകൊടുത്ത് വിജയിച്ചു!

ഹൈപ്പര്‍ ലോക്കല്‍ ഡെലിവെറി മേഖലയില്‍ വളര്‍ച്ച പ്രാപിച്ച സംരംഭങ്ങളേക്കാള്‍ കൂടുതല്‍ പരാജയപ്പെട്ടിട്ടുണ്ട്. 2016-ല്‍ ഈ മേഖയില്‍ ഇരുപതോളം സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നു. മിക്കതും അടച്ചുപൂട്ടപ്പെടുകയോ ജപ്തി ചെയ്യപ്പെടുകയോ ചെയ്തു. മുന്‍ ഇന്റര്‍നെറ്റ് പ്രൊഫഷണലുകളായ വിവേക് പാണ്ഡെയും(37) ഭാരത് ഖന്ദേല്‍വാളും(35) ഈ രംഗത്ത് സംരഭം തുടങ്ങാന്‍ തീരുമാനിച്ചത് ജാഗ്രതയോടെയായിരുന്നു. വിദൂര സ്ഥലങ്ങളില്‍പോലും സാധനങ്ങള്‍ എത്തിക്കുന്നതിനായി ഫ്‌ളിപ്കാര്‍ട്ട് ഉണ്ടാക്കിയെടുത്ത ശൃംഖലയുടെ പ്രധാന്യത്തെക്കുറിത്ത് ഇവിടെ ജോലി ചെയ്തിരുന്ന വിവേക് മനസിലാക്കിയിരുന്നു.

ഇതേകാര്യം ഓഫ്‌ലൈന്‍ ചില്ലറ കച്ചവടക്കാര്‍ക്കും ലഭ്യമാകണമെന്ന് ഇദ്ദേഹം ചിന്തിച്ചു. അങ്ങനെയാണ് 2016 ജനുവരിയില്‍ ഡല്‍ഹിയിലെ നോയിഡയില്‍ ‘നൗ ഡെലിവറി ‘ എന്ന സംരംഭത്തിന് തുടക്കമിട്ടത്. ആരംഭഘട്ടത്തില്‍ ബൈക്ക് ടാക്‌സികള്‍ക്കും ലാസ്റ്റ് മൈല്‍ ഡെലിവറിക്കും(ഉറവിടത്തില്‍നിന്ന് ഉപോഭോക്താവിന്റെ കയ്യില്‍ എത്തിക്കല്‍) കൂടിയുള്ള ഇടം എന്ന നിലയിലായിരുന്നു പ്രവര്‍ത്തനം. ഉടന്‍തന്നെ ലാസ്റ്റ്‌മൈല്‍ ഡെലിവറിയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചതായി കമ്പനിയുടെ സിഇഒ കൂടിയായ പാണ്ഡെ പറയുന്നു.

ഭക്ഷണ, പാനീയ, മരുന്ന് കമ്പനികളുള്‍പ്പെടെ 200-ല്‍ അധികം ചില്ലറ വ്യാപാരികളുമായി നൗ ഡെലിവറിക്ക് ഇന്ന് ഇടപാടുണ്ട്. പിസ ഹട്ട്, കെഎഫ്‌സി, ബര്‍ഗര്‍ കിംഗ്, സബ്‌വേ, ഫോര്‍ട്ടിസ്-അപ്പോളോ ഫാര്‍മസീസ് എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്. ചില്ലറ വ്യാപാരികളില്‍നിന്ന് ലഭിക്കുന്ന ഓര്‍ഡറുകള്‍ നൗ ഡെലിവറി ഓര്‍ഡര്‍ അടിസ്ഥാനത്തില്‍ കരാര്‍ നല്‍കിയിട്ടുള്ള ഡെലിവറി പങ്കാളികളിലൂടെ എത്തിക്കും. ഇപ്പോള്‍ 1,500-ല്‍ അധികം ഡെലിവറി പങ്കാളികളുള്ള ഇവര്‍ രാജ്യതലസ്ഥാനത്തെ പ്രദേശത്ത് കൂടാതെ ബംഗളൂരുവിലും പ്രവര്‍ത്തിക്കുന്നു.

ഡെലിവറി പങ്കാളികളെ പരിശീലിക്കുകയായിരുന്നു നൗ ഡെലിവറിയുടെ ആദ്യ വെല്ലുവിളി. ഇക്കൂട്ടര്‍ക്ക് ഭാഷാ തടസമാകാതിരിക്കാന്‍ കമ്പനിയുടെ ആപ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും അവതരിപ്പിച്ചു. ഈ ആപ്പുകൊണ്ട് എങ്ങനെ ഓര്‍ഡര്‍ പിടിക്കണമെന്ന് ഇരുവരും ഓരോരുത്തര്‍ക്കും വ്യക്തിപരമായി പരിശീലനം നല്‍കിയതായി ഖന്ദേല്‍വാള്‍ പറയുന്നു. ആപ്പിലൂടെ കച്ചവടം പിടിക്കാന്‍ വ്യാപാരികള്‍ക്കും പരിശീലനം നല്‍കിയെന്ന് സ്ഥാപകര്‍ ചൂണ്ടിക്കാട്ടുന്നു. നൂറു ഉപഭോക്താക്കളില്‍നിന്നായി ദിവസവും അയ്യായിരത്തിലധികം ഡെലിവറികള്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്.

25ലക്ഷമാണ് സ്ഥാപകര്‍ മുതല്‍ മുടക്കിയത്. 2016-ല്‍ മൂന്നരക്കോടിയുടെ സീഡ് നിക്ഷേപം നേടി. പിന്നീട് അടുത്തവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ നിക്ഷേപകരുടെ കയ്യില്‍നിന്ന് മൂന്നരക്കോടിയുംകൂടി സ്വന്തമാക്കി. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നരക്കോടിയായിരുന്നു വരുമാനം. 18-19 സാമ്പത്തികവര്‍ഷത്തില്‍ വരുമാനം 18 കോടിയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴം, പാല്‍ തുടങ്ങിയവയും എത്തിച്ചുകൊടുക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ഖന്ദേല്‍വാള്‍ പറയുന്നു..

Leave a Reply

Your email address will not be published. Required fields are marked *

*