പ്രളയത്തില്‍പ്പെട്ട് വീട് ന്ഷ്ടപ്പെട്ട ജീവനക്കാര്‍ക്ക് വീടുവെച്ച് നല്‍കാന്‍ നെസ്റ്റ് ഗ്രൂപ്പ്

കൊച്ചി: പ്രളയദുരന്തത്തില്‍പ്പെട്ട സ്വന്തം കമ്പനിയിലെ ജീവനക്കാര്‍ക്ക് കൈത്താങ്ങാന്‍ കൊച്ചി ആസ്ഥാനമായുള്ള വന്‍കിട ബിസിനസ് ഗ്രൂപ്പ് നെസ്റ്റ്. കൊച്ചിയില്‍ മാത്രം 3500 ജീവനക്കാരുള്ള നെസ്റ്റ് ഗ്രൂപ്പ് പ്രളയത്തില്‍ വീടുനഷ്ടപ്പെട്ടവരും ഭാഗികമായി വീടുനഷ്ടപ്പെട്ടവരുമായ തൊഴിലാളികളെയാണ് സഹായിക്കുന്നത്. വീടുകളുടെ പുനരുദ്ധാരണത്തിനുള്ള നടപടി കമ്പനി നേരിട്ട് ഏറ്റെടുത്താണ് നടപ്പാക്കുന്നത്. ഇതിനായി കണക്കെടുപ്പ് നടത്തിവരികയാണെന്നും പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ അതതു കമ്പനികള്‍ രംഗത്തുവന്നാല്‍ മാതൃകാപരമായ പ്രവര്‍ത്തിയാകുമെന്ന് നെസ്റ്റ് ഗ്രൂപ്പ് എംഡി ജഹാങ്കിര്‍ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *

*