പ്രളയത്തെ നേരിടാന്‍ ബിഎസ്എന്‍എല്ലും ഒപ്പമുണ്ട്; നാലു ജില്ലകളില്‍ സൗജന്യമായി വിളിക്കാം, ഡാറ്റയും ലഭിക്കും

കൊച്ചി: പ്രളയക്കെടുതികളാല്‍ പൊറുതി മുട്ടുന്ന കേരളത്തിന് ഇളവുകള്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. മഴക്കെടുതികള്‍ ഏറ്റവും രൂക്ഷമായിട്ടുള്ള വയനാട്, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകളിലുള്ളവര്‍ക്കാണ് ഓഫറുകള്‍ ലഭിക്കുക. ഈ നാലു ജില്ലകളിലുള്ളവര്‍ക്ക് ഓഗസ്റ്റ് 23 വരെ കോള്‍, ഡാറ്റ നിരക്കുകളില്‍ ഇളവുകളും സൗജന്യവും ലഭിക്കും.

ഈ ജില്ലകളിലെ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ എല്ലായിടത്തെയും ബിഎസ്എന്‍എല്‍ നമ്പരുകളിലേക്കു സൗജന്യമായി വിളിക്കാം. ഈ ഓഫറിന് പരിധിയില്ല. ഇതിനു പുറമെ ബിഎസ്എന്‍എല്‍ ഇതര നമ്പരുകളിലേക്ക് ദിവസേന 20 മിനിറ്റും സൗജന്യമായി വിളിക്കാം.

ഈ ജില്ലകളിലെ ഉപഭോക്താക്കള്‍ക്ക് ദിവസേന 500 എംബി ഇന്റര്‍നെറ്റും സൗജന്യമായി ഉപയോഗിക്കാം. 500 എംബി പരിധി പിന്നിട്ടാല്‍ ഇന്റര്‍നെറ്റ് സ്പീഡ് 80 കെബിപിഎസ് ആയി താഴുമെന്നാണ് അറിയിപ്പ്..

Leave a Reply

Your email address will not be published. Required fields are marked *

*