പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിനകം ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ നിക്ഷേപം 1000 കോടി കവിഞ്ഞു

പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിനകം ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് നിക്ഷേപയിനത്തില്‍ 1000 കോടി സ്വരൂപിച്ചു. വായ്പ ഇനത്തില്‍ 2500 കോടിയാണ് ബാങ്ക് സ്വരൂപിച്ചത്. റീട്ടെയില്‍ ബാങ്കിങ്ങ് സാന്നിധ്യം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഉടന്‍ തന്നെ ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുംബൈയില്‍ ആരംഭിക്കും.

ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ളില്‍ ബാങ്ക് 8 സംസ്ഥാനങ്ങളിലായി 364 ഔട്ട്ലെറ്റുകള്‍ ആരംഭിച്ചു. വരും സാമ്പത്തിക വര്‍ഷം മുംബൈ, ബംഗ്ലൂര്‍, ഹൈദെരാബാദ് എന്നീ മെട്രോ നഗരങ്ങളിലേക്ക് വ്യാപിക്കുവാനാണ് ഫിന്‍കെയര്‍ ഒരുങ്ങുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ മുംബൈ ബ്രാഞ്ചിന്‍റെ പ്രവര്‍ത്തനം ആരംഭിക്കും.

2019 സാമ്പത്തിക വര്‍ഷത്തില്‍ 4000 കോടി രൂപയുടെ വായ്പ സ്വരീപിക്കുവാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ബാങ്കിന്‍റെ ഭവന വായ്പയും, വാഹന വായ്പയും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും എന്ന് ഫിന്‍ കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡിയും സി.ഇ.ഒ യുമായ രാജീവ് യാദവ് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *

*