കൊച്ചി: ഫ്ളാറ്റ് കച്ചവട മേഖലയിലെ തട്ടിപ്പുകള്‍ അവസാനിപ്പിക്കാന്‍ റിയല്‍ എസ്റ്റേറ്റ് ചട്ടത്തിന് രൂപമായി. വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറക്കാനാണ് തീരുമാനം. ഇതനുസരിച്ച് ഫ്ളാറ്റുകളുടെ അറ്റകുറ്റപ്പണികള്‍ അഞ്ചുവര്‍ഷം വരെ നിര്‍മാതാക്കളുടെ ചുമതലയാണ്.
കരാര്‍ ലംഘിക്കുന്ന റിയല്‍ എസ്റ്റേറ്റ് നിര്‍മാതാക്കള്‍ പതിനഞ്ച് ശതമാനം പിഴയൊടുക്കേണ്ടി വരും. ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ രജിസ്ട്രേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. രജിസ്ട്രേഷന് 25000 രൂപ ഫീസ് റിയല്‍ എസ്റ്റേറ്റ്ഏജന്റാണ് നല്‍കേണ്ടത്. കമ്പനിയോ പങ്കാളിത്ത സ്ഥാപനമോ രജിസ്ട്രേഷന് ഫീസായി 2,50000 രൂപ നല്‍കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു..