ഭാരതി അള്‍ട്രാഫാസ്റ്റ് സിമന്റ് കേരള വിപണിയിലേക്ക്

കൊച്ചി: രാജ്യത്തെ മുന്‍നിര സിമന്റ് നിര്‍മാതാക്കളായ ഭാരതിയുടെ പ്രീമിയം ഉല്‍പന്നമായ അള്‍ട്രാഫാസ്റ്റ് സിമന്റ് കേരളത്തിലെ വിപണിയില്‍. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ഡയറക്ടര്‍എം രവീന്ദര്‍റെഡ്ഢിയാണ് പുതിയ അള്‍ട്രാഫാസ്റ്റ് സിമന്റ് വിപണിയില്‍ ഇറക്കിയത്. റൊബോട്ടിക് സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്നതിനാല്‍ അള്‍ട്രാഫാസ്റ്റ് സിമന്റ് നിര്‍മാണമേഖലയെ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമാക്കുമെന്ന് അദേഹം പറഞ്ഞു. ഈടിലും കരുത്തിലും ഗുണമേന്മയിലും മികവുറ്റ അള്‍ട്രാഫാസ്റ്റ് സിമന്റ് കെട്ടിട നിര്‍മാണത്തിനും അനുയോജ്യമാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരതി സിമന്റിന് ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമായി 3300 ഡീലര്‍മാരും പതിനായിരം സബ്ഡീലര്‍മാരും ഉണ്ട്..

Leave a Reply

Your email address will not be published. Required fields are marked *

*